Sorry, you need to enable JavaScript to visit this website.

മുന്‍ മാര്‍പാപ്പ ഹജിന് വന്നിട്ടില്ല; നിങ്ങള്‍ക്ക് കിട്ടിയത് വ്യാജ വിഡിയോ

മാര്‍പാപ്പയായിരുന്ന ബെനഡിക്ട് പതിനാറാമന്‍ ഇസ്്‌ലാം സ്വീകരിച്ചുവെന്നും തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അതിഥിയായി ഈ വര്‍ഷം ഹജ് നിര്‍വഹിച്ചുവെന്നും സമൂഹ മാധ്യമങ്ങളില്‍ വ്യാജ വിഡിയോ പ്രചാരണം
 
ഈ വര്‍ഷത്തെ ഹജ് കര്‍മങ്ങള്‍ അവസാനിച്ചതിനു പിന്നാലെയാണ് ജംറയില്‍ കല്ലെറിയുന്ന വിഡിയോവില്‍ കാണുന്നത് 2005 മുതല്‍ 2013 വരെ പോപ്പായിരുന്ന ബെനഡിക്ട് പതിനാറാമനാണെന്ന തരത്തില്‍ പ്രചാരണം നടക്കുന്നത്. യുട്യൂബില്‍ നിരവധി പേര്‍ അപ് ലോഡ് ചെയ്ത വീഡിയോ ആണ് വൈറലായിരിക്കുന്നത്.
 
സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കല്ലേറ് കര്‍മം നിര്‍വഹിക്കുന്ന മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്റെ ദൃശ്യമാണ് മുന്‍ പോപ്പിന്റെ പേരില്‍ പ്രചരിക്കുന്നത്.   ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ കല്ലേറ് കര്‍മം നിര്‍വഹിക്കുന്നതായി ഇന്‍സ്റ്റാഗ്രാമില്‍ ചേര്‍ത്ത വിഡിയോ ആണ് തെറ്റായ അടിക്കുറിപ്പോടെ പ്രചരിപ്പിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ ഈ മാസം 21ന് പോസ്റ്റ് ചെയ്ത യഥാര്‍ഥ വിഡിയോ രണ്ടേമുക്കാല്‍ ലക്ഷത്തോളം പേര്‍ കണ്ടിട്ടുണ്ട്.

 

Latest News