Sorry, you need to enable JavaScript to visit this website.

അൽഖസീം ഒ.ഐ.സി.സി റിപ്പബ്ലിക് ദിനം ആഘോഷിച്ചു

ബുറൈദ- അൽഖസീം ഒ.ഐ.സി.സിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രസിഡന്റ് അബ്ദുറഹിമാൻ തിരൂർ ദേശീയ പതാക പതാക ഉയർത്തി. തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനം ഒ.ഐ.സി.സി സൗദി നാഷണൽ വൈസ് പ്രസിഡന്റ് ശ്രീജിത്ത് കോലോത്ത് ഉദ്ഘാടനം ചെയ്തു.
വൈകുന്നേരം ബുറൈദയിലെ മിസ്‌ക് ഓഡിറ്റോറിയത്തിൽ കുട്ടികൾക്ക് വേണ്ടി വിവിധ കലാ പരിപാടികളും ക്വിസ് മത്സരവും സംഘടിപ്പിച്ചു. പ്രസിഡന്റ് അബ്ദുറഹിമാൻ തിരൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ സാമൂഹിക പ്രവർത്തകരായ അബ്ദുറഹിമാൻ ഫാറൂഖി, ഫൈസൽ ആലത്തൂർ, ചാൻസ റഹ് മാൻ ഹായിൽ, ആദം അലി സക്കാക്കർ, സക്കീർ പത്തറ, ബാബു വളക്കരപ്പാടം, രഹ്ന സക്കീർ എന്നിവരെ ആദരിച്ചു. സജി ജോസ് തോമസ് റിപ്പബ്ലിക് ദിന സന്ദേശം അറിയിച്ചു. മുൻ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ ബഷീർ, സക്കീർ പത്തറ, പി.പി.എം അഷ്‌റഫ് കോഴിക്കോട്, പ്രമോദ് കുര്യൻ കോട്ടയം എന്നിവർ സംസാരിച്ചു. ജോസഫ് ജോർജിന്റെ നേതൃത്വത്തിൽ സംഗീത സന്ധ്യയും അരങ്ങേറി. 

Latest News