എന്‍.ഐ .ടിയിലെ ദലിത് വിദ്യാര്‍ഥിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

കോഴിക്കോട് - എന്‍.ഐ.ടി യില്‍ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍  പ്രതിഷേധിച്ച ദളിത് വിദ്യാര്‍ത്ഥി വൈശാഖിനെ  സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചു.   ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലി കമ്മ്യൂണിക്കേഷന്‍  നാലാം വര്‍ഷ വിദ്യാര്‍ത്ഥി വൈശാഖ് പ്രേംകുമാറിന്റ ഒരു വര്‍ഷത്തേക്കുള്ള  
സസ്‌പെന്‍ഷന്‍ നടപടിയാണ്  വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്നാണ് നടപടി പിന്‍വലിച്ചത്. സസ്‌പെന്‍ഷനെ തുടര്‍ന്ന് വൈശാഖ് നല്‍കിയ അപ്പീലില്‍ ഹിയറിങ്ങിന് വിളിക്കുന്നത് വരെയാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത് . അതിനിടെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
എന്‍ ഐ ടി മൂന്ന് ദിവസത്തേക്ക് അടച്ചു .

Latest News