Sorry, you need to enable JavaScript to visit this website.

കുത്ത് വിട്ടുപോയി; ഓസ്‌ട്രേലിയക്കാരന് കിട്ടിയത് നൂറിരട്ടി ശമ്പളം

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് പറ്റിയ ചെറിയ ഒരു കൈപ്പിഴ മൂലം ഓസ്‌ട്രേലിയയില്‍ ഒരു ജോലിക്കാരന് കിട്ടിയത് സാധാരണ ശമ്പളത്തിന്റെ നൂറിരട്ടി.
4,921.76 ഓസ്‌ട്രേലിയന്‍  ഡോളറിനു പകരം ഇയാള്‍ക്ക് ലഭിച്ചത് 4,92,176 ഡോളറായിരുന്നു. ദശാംശ ചിഹ്നം വിട്ടുപോയതായിരുന്നു കാരണം.
പൊടുന്നനെ സമ്പന്നനായ ജോലിക്കാരന്‍ പക്ഷേ, അധികം കിട്ടിയ തുക സര്‍ക്കാരിന് തിരികെ ഏല്‍പിച്ചു.
പിന്നീട് പിശക് കണ്ടുപിടിച്ച ടെറിറ്ററിയിലെ ഓഡിറ്റര്‍ ജനറല്‍ തുക രേഖപ്പെടുത്തിയപ്പോള്‍ മാത്രമല്ല, കമ്പ്യൂട്ടര്‍ അലര്‍ട്ട് നല്‍കിയപ്പോഴും ശ്രദ്ധിച്ചില്ലെന്ന് കുറ്റപ്പെടുത്തി. പണം തിരിച്ചടക്കാന്‍ ഒരു മാസം വൈകയതിനും ഓഡറ്റര്‍ കുറ്റപ്പെടുത്തി. വിദൂര പ്രദേശത്ത് താമസിക്കുന്ന ജോലിക്കാരനായതിനാലാണ് ബാങ്കിലെത്തി പണം തിരിച്ചടക്കാന്‍ വൈകിയത്.
ഓസ്‌ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിറ്ററിയിലെ ജീവനക്കാര്‍ക്ക് അധിക തുക നല്‍കുന്നത് പുതിയ സംഭവമല്ല. 2017 ജൂലൈ മുതല്‍ 2018 ജനുവരി വരെ 743 തവണയാണ് അധിക തുക നല്‍കിയത്. ഇതില്‍ 7,67,000 ഡോളര്‍ തിരിച്ചെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ വകുപ്പിലും പോലീസ്, അഗ്നിശമന, എമര്‍ജന്‍സി മേഖലകളിലായിരുന്നു പിശകു കാരണം ഏറ്റവും കൂടുതല്‍ അധിക വേതനം നല്‍കിയത്. കമ്പ്യൂട്ടര്‍ പിശകുകള്‍ പരിഹരിക്കാന്‍ പല വഴികളും പയറ്റിയെങ്കിലും ഫലമുണ്ടായില്ല.

Latest News