സലിം കുരുവമ്പലത്തിന്റെ സഹോദരന്‍ സൈനുദ്ദീന്‍ മാസ്റ്റര്‍ നിര്യാതനായി

മലപ്പുറം- മുസ്ലീം ലീഗ് മലപ്പുറം ജില്ല സെക്രട്ടറി സലിം കുരു അമ്പലത്തിന്റെ ജേഷ്ഠന്‍ പുലാമന്തോള്‍ കുരുവമ്പലത്തെ കൂരിത്തൊടി സൈനുദ്ദീന്‍ മാസ്റ്റര്‍ (81)നിര്യാതനായി. പെരിന്തല്‍മണ്ണ ഗവ. ഹൈസ്‌കൂളില്‍ നിന്ന് അറബി അദ്ധ്യാപകനായി റിട്ടയര്‍ ചെയ്തതാണ്. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ മുന്‍ സംസ്ഥാന ട്രഷററാണ്. ഭാര്യ :പുലാമന്തോളിലെ പരേതനായ കുളത്തിങ്ങല്‍ കുഞ്ഞമ്മുവിന്റെ മകള്‍ ഖദീജ. മക്കള്‍ :ഫസീല,അഹമ്മദ് ഫൈസല്‍,അഫ്‌സല്‍ മുനീര്‍ അബൂദാബി,ഡോക്ടര്‍ അലി നൗഫല്‍,ഷമീല,അന്‍വര്‍ സുഹൈല്‍ ജിദ്ദ,സലീല്‍ ദുബൈ,സലീല

 

Latest News