Sorry, you need to enable JavaScript to visit this website.

ഹജിന് തെരഞ്ഞെടുക്കപ്പെട്ട പ്രവാസികള്‍ പാസ്പോർട്ട് നൽകാൻ ശ്രദ്ധിക്കണ്ടേ കാര്യങ്ങൾ

കൊണ്ടോട്ടി- സംസ്ഥാന ഹജ് കമ്മറ്റിക്ക് കിഴിൽ ഹജിന് പോകാൻ അവസരം ലഭിച്ചു വിദേശത്ത് ജോലി ചെയ്യുന്നവരിൽഒറിജിനൽ പാസ്‌പോർട്ട് ഇപ്പോൾ സമർപ്പിക്കുവാൻ കഴിയാത്തവർ  പാസ്സ്‌പോർട്ട് സമർപ്പിക്കുന്നതിന് കൂടുതൽ സമയം ആവശ്യമാണെങ്കിൽ സമയം നീട്ടിത്തരുതിനായുള്ള അപേക്ഷ നൽകണം. ഇവർ ഇതിനായി നിശ്ചിത രേഖകൾ നൽകണം .
(1) അപേക്ഷ 2) പാസ്സ്‌പോർട്ടിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് 3) വർക്കിംഗ് / റസിഡൻസ് വിസയുടെ പകർപ്പ് 4) ജോലി ചെയ്യു കമ്പനിയുടെ കത്ത് തുടങ്ങിയ രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഇത്തരം എൻ.ആർ ഐ അപേക്ഷകർക്ക് പാസ്‌പോർട്ട് സമർപ്പിക്കുന്നതിന്ന് മാത്രം ലഭിക്കുന്ന പരമാവധി സമയം ശവ്വാൽ 15/ ഏകദേശം ഏപ്രിൽ 24 ആണ്. മറ്റു രേഖകൾ ഫെബ്രുവരി 12നുള്ളിൽ തന്നെ സമർപ്പിക്കേണ്ടതുമാണ്.വിവരങ്ങൾക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ്സുമായോ, സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ജില്ലാ ട്രൈനിംഗ് ഓർഗനൈസർമാരുമായോ, മണ്ഡലം ട്രൈനിംഗ് ഓർഗനൈസർമാരുമായോ ബന്ധപ്പെടാവുന്നതാണ്. ഹജ്ജ് കമ്മിറ്റി ഓഫീസ്സ്: ഫോൺ: 0483- 2710 717, 0483-2717572.

Latest News