Sorry, you need to enable JavaScript to visit this website.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്,   വീണ വിഷയം ചര്‍ച്ചയായേക്കും 

തിരുവനന്തപുരം- സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തിരുവനന്തപുരത്ത് ചേരും. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരെ കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചതിനെ തുടര്‍ന്നുള്ള സാഹചര്യം യോഗത്തില്‍ ചര്‍ച്ചയായേക്കും. കേന്ദ്ര കമ്മറ്റിയംഗം എ.കെ.ബാലന്‍ ഇന്നലെ മുഖ്യമന്ത്രിയെയും മകളെയും പിന്തുണച്ച് രംഗത്തെത്തിയിരുന്നു. എക്‌സാലോജിക്കിനെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന നിലപാടാണ് തുടക്കം മുതല്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന്. കേന്ദ്ര ബജറ്റിന്റെ അവലോകനവും യോഗത്തിലുണ്ടാകും. എട്ടിന് ദില്ലിയില്‍ നടത്തുന്ന കേന്ദ്ര വിരുദ്ധ സമരത്തിന്റെ ഒരുക്കങ്ങളും യോഗം വിലയിരുത്തും. ലോകസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും ചര്‍ച്ച ആകും

Latest News