Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

VIDEO - വയനാട് മാനന്തവാടിയില്‍  ഭീതി വിതച്ച് കാട്ടാന

മാനന്തവാടി-വടക്കേവയനാട്ടിലെ മാനന്തവാടി ടൗണില്‍ കാട്ടാന ഇറങ്ങി. എടവക പഞ്ചായത്തില്‍പ്പെട്ട പായോടില്‍ ജനവാസകേന്ദ്രത്തില്‍ പുലര്‍ച്ചെ ഇറങ്ങിയ ആനയാണ് നഗരത്തില്‍ എത്തിയത്.  രാവിലെ എട്ടോടെ താലൂക്ക് ഓഫീസ്-കോടതി വളപ്പില്‍ നിലയുറപ്പിച്ച ആന പിന്നീട് പോലീസ് സ്റ്റേഷനു സമീപമുള്ള വയലിലേക്ക് മാറി.  പുലര്‍ച്ചെ പാല്‍ അളവുകേന്ദ്രത്തിലേക്കു പോയ കര്‍ഷകരാണ് ആനയെ ആദ്യം കണ്ടത്. റോഡിയോ കോളര്‍ ഘടിപ്പിച്ചതാണ്  ആനയെന്നു നാട്ടുകാര്‍ പറയുന്നു. പായോടില്‍നിന്നാണ് ആന ടൗണിലേക്ക് നീങ്ങിയത്. വനമില്ലാത്ത പഞ്ചായത്താണ് എടവക. വനം, പോലീസ് ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. കുട്ടികളെ ടൗണിലെ വിദ്യാലയങ്ങളിലേക്ക് അയയ്ക്കരുതെന്നും സ്‌കൂളില്‍ എത്തിയ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും തഹസില്‍ദാര്‍ നിര്‍ദേശം നല്‍കി. നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ടൗണിലെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടാന്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് കെ. ഉസ്മാന്‍ വ്യാപാരികളോട് ആവശ്യപ്പെട്ടു.

Latest News