ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ കുടുങ്ങി  സ്ത്രീയുടെ രണ്ടു കാലും നഷ്ടപ്പെട്ടു

പാലക്കാട് - തീവണ്ടിയില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ വണ്ടിക്കും പ്ലാറ്റ്‌ഫോമിനുമിടയില്‍ കുടുങ്ങി സ്ത്രീയുടെ രണ്ടു കാലും നഷ്ടപ്പെട്ടു. ഒലവക്കോട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തില്‍ പാലക്കാട് സ്വദേശി മേരിക്കുട്ടിക്കാണ് ഇരുകാലുകളും നഷ്ടമായത്. പാലക്കാട്ട് നിന്ന് തിരുവനന്തപുരത്തേക്കുള്ള അമൃത എക്‌സ്പ്രസില്‍ ഓടിക്കയറുന്നതിനിടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ മേരിക്കുട്ടിയെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചു.

Latest News