Sorry, you need to enable JavaScript to visit this website.

കേരളത്തിന്റ വിവിധ ഭാഗങ്ങളില്‍ ഇന്ന്  തണ്ണീര്‍ത്തട പക്ഷി സര്‍വ്വെകള്‍ നടക്കും

ആലപ്പുഴ ജില്ലയിലെ നൂറനാട് കരിങ്ങാലി പുഞ്ച

തിരുവനന്തപുരം- ഇന്ന് ലോക തണ്ണീര്‍ത്തട ദിനം. സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളില്‍ തണ്ണീര്‍ത്തട പക്ഷി സര്‍വ്വെകള്‍ നടക്കും. തൃശൂര്‍ ജില്ലയിലെ കോള്‍ നിലങ്ങളില്‍ മുപ്പതു വര്‍ഷത്തിലേറെയായി പക്ഷി പഠനം നടത്തിവരുന്നുണ്ട്. തിരുവനന്തപുരത്തെ വെള്ളായണി കായലിലും പഠനം നടക്കും.രാജ്യത്ത് തണ്ണീര്‍ത്തട സംരക്ഷണത്താനായി 25 റംസാര്‍ സൈറ്റുകള്‍ പ്രഖ്യാപിച്ചവയില്‍ മൂന്നെണ്ണം കേരളത്തിലാണ്. കൊല്ലം ആലപ്പുഴ ജില്ലയാണ് ഇവയില്‍ പ്രധാനപ്പെട്ടവയുള്ളത്.കൊല്ലത്തെ
അഷ്ടമുടിക്കായല്‍, ശാസ്താംകോട്ട കായല്‍, ആലപ്പഴയിലെ വേമ്പനാട്ടു കായല്‍ എന്നിവയാണ് റംസാര്‍  സൈറ്റുകള്‍. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ് ശാസ്താംകോട്ട കായല്‍.കോഴിക്കോട് ജില്ലയിലെ കോട്ടുളി, മലപ്പറത്തോടു ചേര്‍ന്നുള്ള കടലുണ്ടി എന്നീ പ്രദേശങ്ങള്‍ ദേശീയ തണ്ണീര്‍ത്തട പദ്ധതിയില്‍ ഉടുത്തിയിട്ടുണ്ട്. കടലുണ്ടി അഴിമുഖം ദേശാടന പക്ഷികളുടെ പറുദീസയാണ്. 
എന്നാല്‍ ഇവയൊന്നും റംസാര്‍ സൈറ്റായി പ്രഖ്യാപിച്ചിട്ടില്ല.
കന്യാവനങ്ങള്‍ പോലെ പ്രകൃതി സംരക്ഷണത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന തണ്ണീര്‍ത്തടങ്ങള്‍ വലിയ തോതില്‍ നശിപ്പിക്കുന്നതിന്റ പശ്ചാത്തലത്തിലാണ് അവയുടെ സംരക്ഷണാര്‍ത്ഥം തണ്ണിര്‍ത്തട ദിനം ആചരിച്ചു വരുന്നതു്.
1971 ല്‍ ഇറാനിലെ റംസാര്‍ തടാകക്കരയില്‍ തണ്ണീര്‍ത്തട സംരക്ഷണത്തിനായി ഒത്തുചേര്‍ന്ന ലോക നേതാക്കള്‍ എടുത്ത തീരുമാനപ്രകാരമാണ് റം സാര്‍ സൈറ്റുകള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്.
ഭുമിയുടെ ആറു ശതമാനം മാത്രമാണ് തണ്ണീര്‍ത്തടമായി കണക്കാക്കിയിട്ടുള്ളതു്.
ഇവയില്‍ 60 ശതമാനം കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ നശിപ്പിക്കപ്പെട്ടു. ജലാശയങ്ങളോടു ചേര്‍ന്ന ചതുപ്പുകളാണ് തണ്ണീര്‍ത്തടങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.
ജല സംരക്ഷണത്തിലും ശുദ്ധീകരണത്തിലും ഇവ വലിയ പങ്ക വഹിക്കുന്നു. ജലജീവികളുടെ ആവാസ കേന്ദ്രവുമാണ്. ജലപക്ഷികള്‍ വലിയ തോതില്‍ തണ്ണീര്‍ത്തടങ്ങളെ ചുറ്റിപ്പറ്റി ജീവിക്കുന്നു. മത്സ്യങ്ങളുടെ കലവറ കൂടിയാണിതു്. ആശാസ്ത്രിയമായ വികസന പദ്ധതികളാണ് തണ്ണി ര്‍ ത്തടങ്ങളുടെ നാശത്തിനു കാരണമാകുന്നത്. മണ്ണിട്ടു ചതുപ്പുകള്‍ നികത്തു ന്നത്  കേരളത്തില്‍ വ്യാപകമായിത്തീര്‍ന്നിട്ടുണ്ട്.
മണ്ണെടുപ്പു സമരത്തില്‍ ശ്രദ്ധ പിടിച്ചു പറ്റിയ ആലപ്പുഴ ജില്ലയിലെ മറ്റപ്പള്ളി കരിങ്ങാലി പുഞ്ചയില്‍ ഫെബ്രുവരി നാലിനു ഗ്രാമശ്രീ പ്രകൃതി സംരക്ഷണസമതിയുടെ നേതൃത്വത്തില്‍ പക്ഷി സര്‍വ്വെ നടക്കും. ഓണാട്ടു കരയിലെ പ്രധാന നീര്‍ത്തടമാണിത്. സി.ജി. അരുണ്‍ സര്‍വ്വെയ്ക്ക് നേതൃത്വം നല്‍കും.

 

Latest News