Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കിരീടാവകാശിയുടെ പ്രഖ്യാപനം; ലോകത്തെ നയിക്കാൻ സൗദിക്കാകും

നൂതന സാങ്കേതികവിദ്യയിലും ഇലക്‌ട്രോണിക്‌സിലും ശ്രദ്ധ കേന്ദ്രീകരിച്ച് സുസ്ഥിര വ്യവസായങ്ങളുടെ ആഗോള കേന്ദ്രമാക്കി സൗദി അറേബ്യയെ മാറ്റുമെന്ന സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ പ്രഖ്യാപനം നൽകുന്നത് പുതിയ പ്രതീക്ഷയാണ്.  സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഉടമസ്ഥതയിൽ ആലാത്ത് എന്ന പേരിൽ പുതിയ കമ്പനിയാണ് ലോകത്തിന്റെ ഇലക്ട്രോണിക്‌സ് ആഗോള കേന്ദ്രമായി മാറാൻ ലക്ഷ്യമിട്ടുള്ള പദ്ധതിക്കായി സ്ഥാപിച്ചത്. 

നൂതന വ്യവസായങ്ങൾ, സ്മാർട്ട് വീട്ടുപകരണങ്ങൾ, സ്മാർട്ട് ആരോഗ്യം, സ്മാർട്ട് ഇലക്‌ട്രോണിക് ഉപകരണങ്ങൾ, സെമികണ്ടക്ടറുകൾ, സ്മാർട്ട് കെട്ടിടങ്ങൾ, പുതിയ തലമുറ അടിസ്ഥാന സൗകര്യങ്ങൾ എന്നിങ്ങിനെ ഏഴു തന്ത്രപ്രധാനമായ ബിസിനസ് യൂനിറ്റുകൾക്കുള്ളിൽ പ്രാദേശികവും ആഗോളവുമായ വിപണികളെ സേവിക്കുന്ന ഉൽപന്നങ്ങൾ നിർമിക്കുന്ന മേഖലയിലാണ് ഈ കമ്പനി പ്രവർത്തിക്കുക. 

സൗദിയിൽ സാങ്കേതിക മേഖലയുടെ ശേഷി പുതിയ പദ്ധതിയിലൂടെ കൂടുതൽ ശക്തിപ്പെടുത്താനാകും. പ്രാദേശിക ഉള്ളടക്കത്തിൽ സാങ്കേതിക മേഖലാ സംഭാവന വർധിപ്പിക്കൽ, സാങ്കേതിക മേഖലയുടെ ദ്രുതഗതിയിലുള്ള വികാസത്തിൽ നിന്ന് പ്രയോജനം നേടൽ, നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കുന്നതിന് സാങ്കേതിക മേഖലയുടെ ആകർഷണവും കഴിവും വർധിപ്പിക്കൽ എന്നിവക്ക് കിരീടാവകാശി ഡയറക്ടർ ബോർഡ് പ്രസിഡന്റ് ആയ ആലാത്ത് കമ്പനി പ്രവർത്തിക്കും. പ്രാദേശിക സാമ്പത്തിക വ്യവസ്ഥയെയും മേഖലയെ മൊത്തത്തിലും വികസിപ്പിക്കുന്ന നിലക്ക് നൂതന വ്യവസായ, ഇലക്‌ട്രോണിക്‌സ് മേഖലയിലെ പ്രമുഖ കമ്പനികളുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിലൂടെ ആലാത്ത് കമ്പനി സ്വകാര്യ മേഖലയെ ശാക്തീകരിക്കും. പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കുന്നതിലൂടെയും ശുദ്ധമായ ഊർജ സ്രോതസ്സുകളെ അടിസ്ഥാനമാക്കി സുസ്ഥിര വ്യാവസായിക പരിഹാരങ്ങൾ നൽകുന്നതിലൂടെയും ആഗോള തലത്തിൽ വ്യാവസായിക മേഖലയുടെ പരിവർത്തനം ശക്തമാക്കാനും സൗദി അറേബ്യയെ നൂതന ഇലക്‌ട്രോണിക് വ്യവസായങ്ങളുടെ ആഗോള കേന്ദ്രമാക്കി മാറ്റാനും കമ്പനി സഹായിക്കുമെന്നാണ് കണക്കാക്കുന്നത്. 

റോബോട്ടിക് സംവിധാനങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ, നൂതന കംപ്യൂട്ടറുകൾ, ഡിജിറ്റൽ വിനോദ ഉൽപന്നങ്ങൾ, നിർമാണം, ഖനനം എന്നീ മേഖലകളിൽ ഉപയോഗിക്കുന്ന നൂതന ഹെവി ഉപകരണങ്ങൾ എന്നീ സുപ്രധാന മേഖലകളെ സേവിക്കുന്ന 30 ലേറെ വിഭാഗങ്ങളുടെ നിർമാണത്തിനും കമ്പനി പ്രവർത്തിക്കും. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ നൂതന ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ വൻ വിപണിയാണ് സൗദി. പുതിയ നീക്കത്തിലൂടെ സൗദിയിൽനിന്ന് രാജ്യങ്ങളിലേക്കായിരിക്കും ഇത്തരം ഉപകരണങ്ങൾ തിരിച്ചുപോകുന്നത്. ലോകം മുഴുവൻ സൗദിയിലേക്ക് വരുന്ന രീതിയിലാണ് ഭരണാധികാരികൾ സൗദിയുടെ ഭാവിക്ക് വേണ്ടിയുള്ള പദ്ധതികൾ തയ്യാറാക്കുന്നത്.
 

Latest News