Sorry, you need to enable JavaScript to visit this website.

മുസ്‌ലിം സംവരണ അട്ടിമറി; സർക്കാർ ഉറപ്പിൽ യൂത്ത് ലീഗ് കലക്ടറേറ്റ് മാർച്ച് മാറ്റി

കോഴിക്കോട് - സർക്കാർ ഉദ്യോഗങ്ങളിൽ മുസ്‌ലിം സംവരണം അട്ടിമറിക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിൻമാറിയതിനാൽ 
ആറിന് നടത്താനിരുന്ന മുസ്‌ലിം യൂത്ത് ലീഗിന്റെ കലക്ടറേറ്റ് മാർച്ച് മാറ്റിവെച്ച
തായി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ ഫിറോസും അറിയിച്ചു. 
 ഭിന്നശേഷി സംവരണം നടപ്പാക്കുമ്പോൾ ആരുടെയും സംവരണം വെട്ടിക്കുറക്കില്ലെന്ന് ഇന്ന് നിയമസഭയിൽ ഈ വിഷയം ഉന്നയിച്ച പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്ക് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു മറുപടി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പ്രക്ഷോഭം മാറ്റിയതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
 മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് സംഘടിപ്പിച്ച മഹറാലി ഉയർത്തിയ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു സംവരണ അട്ടിമറിയിൽ നിന്നും സർക്കാർ പിന്മാറണമെന്നത്. മഹാറാലിയിൽ വെച്ചാണ് കലക്ടറേറ്റ് സമരം പ്രഖ്യാപിച്ചത്. മുസ്‌ലിം സംവരണം അട്ടിമറിക്കുന്നതിനെതിരെ ഉയർന്നുവന്ന പ്രക്ഷോഭങ്ങളെ പ്രതിരോധിക്കാൻ സാധിക്കാത്തതിനാലാണ് സർക്കാറിന് ഈ നീക്കത്തിൽ നിന്നും പിൻമാറേണ്ടി വന്നത്. സർക്കാറിന്റെ ഉറപ്പിൽ ഇനി മാറ്റമുണ്ടായാൽ ശക്തമായ പ്രക്ഷോഭത്തിന് യൂത്ത് ലീഗ് രംഗത്തുണ്ടാകുമെന്നും ഭാരവാഹികൾ അറിയിച്ചു.
 

Latest News