ജിദ്ദ ഹറാജ് സൂഖില്‍ 80 ടണ്‍ വസ്ത്രങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു

ജിദ്ദ അല്‍സ്വവാരീഖ് ഹറാജ് സൂഖില്‍ പൊതുചത്വരങ്ങളിലും ഫുട്പാത്തുകളിലും വഴിവാണിഭക്കാര്‍ വില്‍പനക്ക് പ്രദര്‍ശിപ്പിച്ച റെഡിമെയ്ഡ് വസ്ത്രങ്ങള്‍ നഗരസഭാധികൃതര്‍ പിടിച്ചെടുക്കുന്നു.

ജിദ്ദ - ജിദ്ദ നഗരസഭക്കു കീഴിലെ അല്‍മലീസാ ബലദിയ പരിധിയില്‍ ദക്ഷിണ ജിദ്ദയില്‍ പ്രവര്‍ത്തിക്കുന്ന അല്‍സ്വവാരീഖ് ഹറാജ് സൂഖില്‍ നിന്ന് 80 ടണ്‍ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. സൂഖിലെ പൊതുചത്വരങ്ങളിലും ഫുട്പാത്തുകളിലും മറ്റും വഴിവാണിഭക്കാര്‍ വില്‍പനക്ക് പ്രദര്‍ശിപ്പിച്ച വസ്ത്രങ്ങളാണ് പിടിച്ചെടുത്ത് നശിപ്പിച്ചതെന്ന് അല്‍മലീസാ ബലദിയ മേധാവി എന്‍ജിനീയര്‍ മഹ്ദി അല്‍യാമി പറഞ്ഞു. അനധികൃത സ്റ്റാളുകളില്‍ വില്‍പനക്ക് പ്രദര്‍ശിപ്പിച്ച, കാലാവധി തീര്‍ന്ന 450 കിലോ ഭക്ഷ്യവസ്തുക്കളും റെയ്ഡിനിടെ പിടിച്ചെടുത്ത് നശിപ്പിച്ചതായി എന്‍ജിനീയര്‍ മഹ്ദി അല്‍യാമി പറഞ്ഞു.

 

 

Tags

Latest News