കാലാവസ്ഥ പ്രതികൂലം; വയനാട് സന്ദര്‍ശനം റദ്ദാക്കി രാഹുല്‍ ഇടുക്കിയിലേക്ക്

കൊച്ചി- കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം മോശം കാലാവസ്ഥയെ തുടര്‍ന്ന് റദ്ദാക്കി. പകരം ഇടുക്കി സന്ദര്‍ശിക്കും. ഉച്ചയോടെ ഇടുക്കിയിലെത്തുന്ന രാഹുല്‍ പൈനാവ് മോഡല്‍ റസിഡന്‍ഷ്യന്‍ സ്‌കൂളിലിറങ്ങും. ഇവിടുത്ത ദുരിതാശ്വാസ ക്യാമ്പ്, ചെറുതോണി ടൗണ്‍, ചറുതോണി പാലം, ഇടുക്കി അണക്കെട്ട് എന്നിവ സന്ദര്‍ശിക്കും. ശേഷം രണ്ടു ദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി കോയമ്പത്തൂരിലേക്കു പോകും. ഇന്നലെയാണ് രാഹുല്‍ കേരളത്തിലെത്തിയത്. ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ വിവിധ പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചു.
 

Latest News