Sorry, you need to enable JavaScript to visit this website.

ആർ.എസ്.എസിനെതിരെ പ്രതിഷേധിച്ച ദലിത് വിദ്യാർഥിക്ക് സസ്‌പെൻഷൻ, കോഴിക്കോട് എൻ.ഐ.ടിയിലേക്ക് വിദ്യാർഥി മാർച്ച്

കോഴിക്കോട് - ആർ.എസ്.എസിനെതിരെ പ്രതിഷേധിച്ച ദലിത വിദ്യാർഥിയെ സസ്‌പെന്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് കോഴിക്കോട് എൻ.ഐ.ടിയിലേക്ക് വിദ്യാർഥി മാർച്ച് സംഘടിപ്പിക്കുമെന്ന് ഫ്രറ്റേണിറ്റി. 

ബാബരി മസ്ജിദ് ഭൂമിയിൽ നിർമിച്ച രാമക്ഷേത്ര പ്രതിഷ്ഠയോടനുബന്ധിച്ച് എൻ.ഐ.ടിയിൽ പരിപാടി സംഘടിപ്പിച്ച ആർ.എസ്.എസിനെതിരെ പ്രതിഷേധിച്ച ദലിത് വിദ്യാർഥിയെയാണ് ഒരു വർഷത്തേക്ക് സസ്‌പെന്റ് ചെയ്തത്. കാമ്പസിൽ കലാപാന്തരീക്ഷം സൃഷ്ടിച്ച സംഘ്പരിവാർ പ്രവർത്തകരായ വിദ്യാർഥികളെ സംരക്ഷിക്കുന്ന സ്ഥാപനം ജനാധിപത്യപരമായി പ്രതിഷേധിച്ച ദലിത് വിദ്യാർഥിയെ സസ്‌പെന്റ് ചെയ്ത നടപടി സംഘ്പരിവാർ വിധേയത്വമാണ് പ്രകടിപ്പിക്കുന്നത്. നടപടി അത്യന്തം അപലപനീയമാണെന്നും തീരുമാനം തിരുത്തണമെന്നും ഫ്രറ്റേണിറ്റി ആവശ്യപ്പെട്ടു. 
പ്രതിഷേധ ശബ്ദങ്ങളെ സസ്‌പെൻഷനിലൂടെ അടിച്ചമർത്തുന്ന ഇൻസ്റ്റിറ്റിയൂട്ട് നടപടിക്കെതിരെ ഇന്ന് വൈകുന്നേരം നാലരക്കാണ് വിദ്യാർഥി മാർച്ച് സംഘടിപ്പിച്ചിട്ടുള്ളതെന്ന് ഫ്രറ്റേണിറ്റി ഭാരവാഹികൾ അറിയിച്ചു. 

Latest News