പെണ്‍കുട്ടിയോട് ഉമ്മ ചോദിച്ചു; പ്രിന്‍സിപ്പലിനെതിരെ പോക്‌സോ കേസ്

പനാജി- പൂനെയില്‍ വിദ്യാര്‍ഥിനിയോട് ഉമ്മ ചോദിച്ച സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ പോക്‌സോ കേസ്. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പ്രിന്‍സിപ്പലിനെതിരെ യെരവാഡ പോലീസാണ് കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്ന (പോക്‌സോ) നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.
സ്‌കൂളില്‍ പരീക്ഷ നടന്നുകൊണ്ടിരിക്കുമ്പോാഴായിരുന്നു സംഭവമെന്ന് പോലീസ് പറഞ്ഞു. സ്റ്റാഫ് റൂമില്‍ കയറിയ വിദ്യാര്‍ഥിനി ഇരുട്ടായതിനാല്‍ ജനല്‍ തുറക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രിന്‍സിപ്പല്‍ പിറകില്‍നിന്ന് പിടിക്കുകയായിരുന്നു.
ഉമ്മ നല്‍കാതെ വിടില്ലെന്ന് പറഞ്ഞ് ബലമായി പിടിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ഥിനി പറഞ്ഞു. കുതറി മാറിയ വിദ്യാര്‍ഥിനി വീട്ടിലേക്കോടി. ഈ സംഭവത്തിനുശേഷം പെണ്‍കുട്ടി സ്‌കൂളില്‍ പോകാന്‍ മടി കാണിച്ചു തുടങ്ങിയതോടെയാണ് മാതാപിതാക്കള്‍ കാര്യം അന്വേഷിച്ചത്. പ്രിന്‍സിപ്പല്‍ വീണ്ടും ഉപദ്രവിക്കുമെന്ന് പേടിയുണ്ടെന്ന് പറഞ്ഞ വിദ്യാര്‍ഥിനിയെ കൗണ്‍സലിംഗ് നടത്തിയതിനുശേഷമാണ് പ്രിന്‍സിപ്പലിനെതിരെ പരാതി നല്‍കിയത്.

Latest News