രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ വധശിക്ഷ വിധിച്ച ജഡ്ജിക്കെതിരെ ഭീഷണി മുഴക്കിയ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍

ആലപ്പുഴ - ബി ജെ പി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ വിധിച്ച ജഡ്ജിക്ക് നേരെ അധിക്ഷേപവും ഭീഷണിയും നടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ രണ്ടു പേരും തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയുമാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു അധിക്ഷേപവും ഭീഷണിയും. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവിക്കെതിരെയായിരുന്നു ഭീഷണി.  ഭീഷണിയുടെ പശ്ചാത്തലത്തില്‍ ജഡ്ജിക്ക് പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.  നിലവില്‍ ജഡ്ജിക്ക് എസ് ഐ അടക്കം അഞ്ച് പോലീസുകാരുടെ സുരക്ഷയാണുള്ളത്. 

 

Latest News