വയനാട്ടിലെ പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയിറങ്ങി, തൊഴുത്തിന്റെ പിറകില്‍ കെട്ടിയ പശുക്കിടാവിനെ കടിച്ചുകൊന്നു.

ഫയല്‍ ചിത്രം

പുല്‍പ്പള്ളി - വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയിറങ്ങി. തൊഴുത്തിന്റെ പിറകില്‍ കെട്ടിയ പശുക്കിടാവിനെ കടിച്ചുകൊന്നു. താഴത്തേടത്ത് ശോശാമ്മയുടെ പശുക്കിടാവിനെയാണ് കടുവ ആക്രമിച്ച് കൊന്നത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. വീട്ടുകാര്‍ ബഹളം വെച്ചതോടെ കടുവ കൃഷിയിടത്തിലേക്ക് ഓടി. മേഖലയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി കടുവയ്ക്കായി പരിശോധന നടത്തുന്നുണ്ട്. പശുക്കിടാവിന്റെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ എത്തിയപ്പോഴാണ് കടുവ പശുക്കിടാവിനെ വലിച്ചിഴച്ചുകൊണ്ടു പോകുന്നത് കണ്ടത്.

 

Latest News