കുട്ടികള്‍ക്ക് ചതിക്കുഴിയൊരുക്കുന്നു, മെറ്റ, എക്‌സ്, ടിക് ടോക് മേധാവികളെ വിളിച്ചുവരുത്തി

ന്യൂയോര്‍ക്ക്- സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്ന കുട്ടികളും കൗമാരക്കാരും അഭിമുഖീകരിക്കുന്ന അപകടങ്ങള്‍ തടയാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് അമേരിക്കന്‍ ജുഡീഷ്യറി കമ്മിറ്റി മെറ്റ, ടിക് ടോക്, എക്‌സ് അടക്കമുള്ള കമ്പനികളുടെ സി.ഇ.ഒമാരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു.
ലൈംഗിക വേട്ടക്കാരെ തടയുന്നതും കൗമാരക്കാരുടെ ആത്മഹത്യ തടയുന്നതും പോലെ കുട്ടികള്‍ക്കുള്ള ഓണ്‍ലൈന്‍ അപകടങ്ങളെ തടയാന്‍ കമ്പനികള്‍ വേണ്ടത്ര ചെയ്യുന്നില്ലെന്ന് രക്ഷിതാക്കളുടെയും നിയമനിര്‍മ്മാതാക്കളുടെയും രോഷപ്രകടനത്തിന്റെ ഫലമായാണ് യു.എസ് സെനറ്റ് ജുഡീഷ്യറി കമ്മിറ്റി ഇവരെ വിളിച്ചുവരുത്തിയത്.

'ഞങ്ങളുടെ കുട്ടികള്‍ ഓണ്‍ലൈനില്‍ അഭിമുഖീകരിക്കുന്ന പല അപകടങ്ങള്‍ക്കും അവരാണ് ഉത്തരവാദി- കമ്മിറ്റിയുടെ അധ്യക്ഷനായ യു.എസ് സെനറ്റ് മെജോറിറ്റി വിപ്പ് ഡിക്ക് ഡര്‍ബിന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ലാഭം മാത്രം അടിസ്ഥാനമാക്കിയുള്ള അവരുടെ പ്രവൃത്തി ഞങ്ങളുടെ കുട്ടികളെയും പേരക്കുട്ടികളെയും അപകടത്തിലാക്കിയിരിക്കുന്നു.'

മിസ്സിംഗ് ആന്‍ഡ് എക്‌പ്ലോയിറ്റഡ് ചില്‍ഡ്രന്‍ നാഷണല്‍ സെന്ററിന്റെ കണക്കുകള്‍ ഡര്‍ബിന്‍ ഉദ്ധരിച്ചു. സാമ്പത്തിക 'ലൈംഗിക ചൂഷണത്തിന് കുട്ടികളെ വിധേയരാക്കുന്ന നിരവധി കണ്ടന്റുകള്‍ ഇത്തരം പ്ലാറ്റ്‌ഫോമുകളില്‍ വരുന്നതായി ചൂണ്ടിക്കാണിച്ചു.

 

Latest News