Sorry, you need to enable JavaScript to visit this website.

രണ്ടാം മോഡി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്

ന്യൂദല്‍ഹി- രണ്ടാം നരേന്ദ്ര മോഡി സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ് ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ അവതരിപ്പിക്കും. ഏപ്രില്‍-മെയില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഇടക്കാല ബജറ്റാണ് അവതരിപ്പിക്കുന്നത്.  2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള സമ്പൂര്‍ണ ബജറ്റ് പൊതുതെരഞ്ഞെടുപ്പിന് ശേഷം പുതിയ സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷമേ അവതരിപ്പിക്കൂ.
വോട്ട് ഓണ്‍ അക്കൗണ്ടായതിനാല്‍ ബജറ്റ് അവതരണ വേളയില്‍ പ്രധാന പ്രഖ്യാപനങ്ങളൊന്നും ധനമന്ത്രി നടത്തില്ല. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതുവരെയുള്ള ചെലവുകളും വരുമാനവും ഇടക്കാല ബജറ്റില്‍ പ്രതിപാദിക്കും. ഈ ഇടക്കാല ബജറ്റ് സര്‍ക്കാരിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ അനിവാര്യമാണ്.

 

Latest News