ആറ് അറബ് രാജ്യങ്ങള്‍ക്ക് ചൈനയിലേക്ക് വിസരഹിത പ്രവേശനം

ബീജിംഗ്- തായ്‌ലന്‍ഡ്, മലേഷ്യ, സിംഗപ്പൂര്‍ എന്നിവയുള്‍പ്പെടെ ചില രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് 30 ദിവസത്തേക്ക് വിസ ഇളവ് അനുവദിച്ച് ചൈന. ഉഭയകക്ഷി ബന്ധം വഷളായ സാഹചര്യത്തില്‍ ജാപ്പനീസ് സന്ദര്‍ശകര്‍ക്കുള്ള വിസ ഇളവ് നയം  പുനഃസ്ഥാപിച്ചില്ല.

ജര്‍മ്മനി, ഫ്രാന്‍സ്, സ്‌പെയിന്‍, നെതര്‍ലന്‍ഡ്‌സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് 15 ദിവസത്തേക്ക് ചൈന വിസരഹിത പ്രവേശനം അനുവദിച്ചു.

യു.എ.ഇ, ഖത്തര്‍, ഒമാന്‍, മൊറോക്കോ, ടുണീഷ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളാണ് ചൈനയില്‍ യാത്രാ വിസയുമായി ബന്ധപ്പെട്ട് ഫെസിലിറ്റേഷന്‍ കരാറുകള്‍ ഒപ്പിട്ട അറബ് രാജ്യങ്ങള്‍. യു.എ.ഇയും ഖത്തറും ചൈനയുമായി പരസ്പരം വിസ രഹിത പ്രവേശനത്തിന് കരാര്‍ ഒപ്പിട്ടു. ഒമാനും മൊറോക്കോയും വിസ രഹിത പ്രവേശനത്തിന് കരാര്‍ ഒപ്പിട്ടെങ്കിലും അത് ഏകപക്ഷീയമാണ്. അതായത് ചൈനക്കാര്‍ക്ക് ഇങ്ങോട്ട് വരാന്‍ വിസ വേണം. ചൈനക്കാര്‍ക്ക് ഈജിപ്തില്‍ ഓണ്‍ അറൈവല്‍ വിസ വഴി പ്രവേശിക്കാം.

 

Latest News