Sorry, you need to enable JavaScript to visit this website.

വിന്‍ഡ്ഷീല്‍ഡില്‍ വിള്ളല്‍ കണ്ടെത്തി വിമാനം തിരിച്ചറക്കി

വാഷിംഗ്ടണ്‍ ഡി സി: 166 യാത്രക്കാരും ഏഴ് ജീവനക്കാരുമായി പറന്നുയര്‍ന്ന വിമാനത്തിന്റെ വിന്‍ഡ്ഷീല്‍ഡിന് വിള്ളല്‍ കണ്ടെത്തിയതിന് സമീപത്തെ വിമാനത്താവളത്തില്‍ ഇറക്കി. നെവാഡയിലെ ലാസ് വെഗാസിലെ ഹാരി റീഡ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വാഷിംഗ്ടണ്‍ ഡി സിയിലെ ഡുള്ളസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറന്ന യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനമാണ് കൊളറാഡോയിലെ ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കിയത്. 

വിമാനത്തിന്റെ വിന്‍ഡ്ഷീല്‍ഡുകളിലെ വിള്ളലുകള്‍ അസാധാരണമല്ലെന്നും എല്ലാ മോഡലുകളിലും ഇത് സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. 

വിള്ളലുകള്‍ ബാഹ്യ ഗ്ലാസ് പാളിയെയാണ് ബാധിക്കുന്നതെന്നും രണ്ടോ മൂന്നോ ഇഞ്ച് കനവും ഒന്നിലധികം പാളികളും അടങ്ങുന്നതാണ് വിന്‍ഡ്ഷീല്‍ഡുകളെന്നും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കി.

Latest News