ഗാസ അല്‍ അമല്‍ ആശുപത്രിയില്‍ കനത്ത വെടിവെപ്പെന്ന് റെഡ് ക്രസന്റ്

ഗാസ- ഖാന്‍ യൂനിസിലെ അല്‍ അമല്‍ ആശുപത്രിയില്‍ ഇസ്രായില്‍ സൈന്യം വ്യാപകമായ തിരച്ചില്‍ നടത്തുന്നു. ആശുപത്രിക്കുള്ളില്‍നിന്ന് വെടിയൊച്ച കേള്‍ക്കുന്നതായി ഫലസ്തീന്‍ റെഡ് ക്രസന്റ് അറിയിച്ചു.

അല്‍ അമല്‍ ആശുപത്രി ചത്വരം ഇസ്രായില്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. റിസപ്ഷനിലും എമര്‍ജന്‍സി വകുപ്പിലും സൈന്യം തമ്പടിച്ചിരിക്കുന്നു. കനത്ത തോതില്‍ വെടിവെപ്പ് നടക്കുന്നുണ്ട്- റെഡ്ക്രസന്റ് എക്‌സില്‍ അറിയിച്ചു.

Latest News