ഫ്രിഡ്ജ് മുതുകത്ത് കെട്ടി മാരത്തണ്‍ പരീശീലനം, പോലീസ് പൊക്കി

ലണ്ടന്‍ - ബ്രിട്ടനില്‍ ഫ്രിഡ്ജ് മുതുകില്‍ കെട്ടി ഓട്ട പരിശീലനം നടത്തിയ യുവാവിനെ പോലീസ് തടഞ്ഞു. ഫ്രിഡ്ജ് മോഷ്ടിച്ച് രക്ഷപ്പെടുകയാണെന്നാണ് പോലീസ് കരുതിയത്. എന്നാല്‍ യുവാവ് മാരത്തണിനായി പരിശീലനം നടത്തുകയായിരുന്നു.

ഹെര്‍ട്ട്‌ഫോര്‍ഡ്‌ഷെയറിലെ സ്റ്റീവനേജില്‍ ഫ്രിഡ്ജ് മുതുകില്‍ കെട്ടി ഓട്ടം പരിശീലിക്കുകയായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു.

നീല ലൈറ്റുകള്‍ തെളിയിച്ചു പാഞ്ഞുവന്ന പോലീസ് എന്നെ തടഞ്ഞു. ഇത്തരമൊരു കാര്യം അവര്‍ മുമ്പ് കണ്ടിട്ടില്ലാത്തതുകൊണ്ടാകാം- ഫെയര്‍ബ്രദര്‍ എന്നയാള്‍ ബി.ബി.സിയോട് പറഞ്ഞു.

ലണ്ടന്‍ മാരത്തണിനായി പരിശീലിക്കുകയാണെന്ന് ഫെയര്‍ബ്രദര്‍ വിശദീകരിച്ചു, വീട്ടുപകരണങ്ങള്‍ പുറത്തുകെട്ടിയുള്ള   മാരത്തണിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് തകര്‍ക്കാനാണ് തന്റെ ശ്രമം. 2023 ഫെബ്രുവരിയില്‍ ബ്രിട്ടീഷുകാരനായ സാം ഹാമണ്ട് സ്ഥാപിച്ച നിലവിലെ റെക്കോര്‍ഡ് 2 മണിക്കൂര്‍ 4 മിനിറ്റ് 13 സെക്കന്‍ഡ് ആണ്.

പോലീസ് തടഞ്ഞത് 'നാണക്കേട്' ആയെന്ന് ഫെയര്‍ബ്രദര്‍ പറഞ്ഞു, എന്നാല്‍ തന്നെ സംശയിച്ചതില്‍ അത്ഭുതമില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest News