Sorry, you need to enable JavaScript to visit this website.

ഇസ്രായിലില്‍ അഞ്ചാംപനി ഭീതി; രണ്ട് കേസുകള്‍ കൂടി സ്ഥിരീകരിച്ചു

തെല്‍അവീവ്- ഇസ്രായിലില്‍ രണ്ട് അഞ്ചാംപനി കേസുകള്‍ കൂടി കണ്ടെത്തിയതോടെ രോഗഭീതി വര്‍ധിച്ചു. സെപ്റ്റംബറിലാണ് രാജ്യത്ത്  അഞ്ചാംപനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയത്.  രണ്ട് അഞ്ചാംപനി കേസുകള്‍ കൂടി കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു
കഴിഞ്ഞ മാസങ്ങളില്‍  20 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ടെല്‍അവീവിലാണ് പത്ത് കേസുകള്‍.  പുതിയ രണ്ട് കേസുകള്‍ ഹൈഫയില്‍ വാക്‌സിന്‍ ചെയ്യാത്ത സഹോദരന്മാര്‍ക്കാണ് കണ്ടെത്തിയത്. ഇവര്‍  രാജ്യത്തിന് പുറത്തു പോയപ്പോഴാണ് രോഗബാധിതരായതെന്ന് കരുതുന്നു. സഹോദരന്മാരില്‍ ഒരാള്‍ ജനുവരി 25ന് മെട്രോണിറ്റ് ബസ് റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റത്തില്‍  യാത്ര ചെയ്തിരുന്നു.. ഉച്ചകഴിഞ്ഞ് 3:30ന് ഹൈഫയിലെ ഹോഫ് കാര്‍മല്‍ സെന്‍ട്രല്‍ സ്‌റ്റേഷനില്‍ നിന്നാണ് മെട്രോണിറ്റ് ലൈന്‍ നാലില്‍ കയറിയത്. കിര്യത് ബിയാലിക്കിലെ ത്സാബര്‍ ജംഗ്ഷനില്‍ ഇറങ്ങി.
രോഗബാധിതനോടൊപ്പം യാത്ര ചെയ്തവര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പ്രതിരോധ കുത്തിവയ്പ്പ് എടുത്തതായി ഉറപ്പുവരുത്തണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗര്‍ഭിണികളായ സ്ത്രീകളും മെട്രോണിറ്റില്‍ ഉണ്ടായിരുന്നവരും പൂര്‍ണമായും വാക്‌സിനേഷന്‍ എടുക്കാത്തവരുമായ ആളുകള്‍ ഉടന്‍ തന്നെ ഡോക്ടര്‍മാരുടെ ഉപദേശം തേടണം.
പനി, മൊത്തത്തിലുള്ള അസ്വാസ്ഥ്യം, വേദന, മൂക്കൊലിപ്പ്, ചുണങ്ങ് എന്നിവ ഉള്‍പ്പെടുന്ന ഒരു പകര്‍ച്ചവ്യാധി വൈറല്‍ രോഗമാണ് അഞ്ചാംപനി. രോഗം സങ്കീര്‍ണതകളിലേക്കും മരണത്തിലേക്കും നയിച്ചേക്കാം.
അഞ്ചാംപനി ബാധിച്ചതായി സംശയിക്കുന്നവരോ അല്ലെങ്കില്‍ ഈ ലക്ഷണങ്ങള്‍ അനുഭവിക്കുന്നവരോ ക്ലിനിക്കിലോ എമര്‍ജന്‍സി റൂമിലോ അറിയിക്കണം. ഷോപ്പിംഗ് മാളുകള്‍, ബസുകള്‍, ട്രെയിനുകള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍ ഇരിക്കുന്നത് ഒഴിവാക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

 

Latest News