ഗാസയിലെ സ്ഥിതി: സൗദി-ഇറാന്‍ വിദേശമന്ത്രിമാര്‍ സംസാരിച്ചു

റിയാദ്- ഗാസയിലെ സംഭവവികാസങ്ങളെക്കുറിച്ച് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍, ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിറാബ്ദുല്ലാഹിയാനുമായി ഫോണില്‍ സംസാരിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഗാസ മുനമ്പിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ഫലസ്തീനികളുടെ സുരക്ഷയും ഇസ്രായില്‍ ആക്രമണങ്ങളുടെ മാനുഷിക പ്രത്യാഘാതങ്ങളും ഇരുവരും ചര്‍ച്ച ചെയ്തതായി സൗദിയുടെ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

 

Latest News