Sorry, you need to enable JavaScript to visit this website.

ഗ്യാന്‍വാപിയില്‍ പൂജാരിയെ നിയമിക്കാന്‍ കാശി ക്ഷേത്ര ട്രസ്റ്റ്, ഒരാഴ്ചക്കകം പൂജ', മുസ്‌ലിംകള്‍ ഇനി എന്തു ചെയ്യും?

വാരണാസി - ഗ്യാന്‍വാപി കേസില്‍ ഹിന്ദു വിഭാഗത്തിന് അനുകൂലമായ കോടതിവിധിയെത്തുടര്‍ന്ന് പൂജകള്‍ക്കായി ശ്രീ കാശി വിശ്വനാഥ ക്ഷേത്രം ട്രസ്റ്റ് ഒരു പൂജാരിയെ നിയമിക്കും. ഏഴു ദിവസത്തിനകം പൂജ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഗ്യാന്‍വാപി മസ്ജിദ് വളപ്പിലെ 'വ്യാസ്ജി കാ തഹ്ഖാന'യില്‍ പൂജ നടത്താനാണ് കോടതി അനുമതി.
1993 മുതല്‍ 'വ്യാസ് ജി കാ തഹ്ഖാന'യില്‍ ആരാധിക്കുന്നത് നിരോധിച്ചിരുന്നു.

എന്താണ് 'വ്യാസ് ജി കാ തഹ്ഖാന'?

നന്ദിഭവന്റെ തൊട്ടുമുന്നിലാണ് ഗ്യാന്‍വാപി തഹ്ഖാന സ്ഥിതി ചെയ്യുന്നത്. ഹിന്ദു വിശ്വാസമനുസരിച്ച്, സോമനാഥ് വ്യാസും കുടുംബവും 1993 വരെ തഹ്ഖാനയില്‍ പൂജ നടത്തിയിരുന്നു. മുലായം സിംഗ് യാദവിന്റെ ഭരണകാലത്താണ് ഇത് നിരോധിച്ചത്.

കഴിഞ്ഞ വര്‍ഷം ജനുവരി 21ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന മസ്ജിദില്‍ ശാസ്ത്രീയ സര്‍വേ നടത്തിയിരുന്നു. മുമ്പ് നിലവിലുണ്ടായിരുന്ന ഒരു ഹിന്ദു ക്ഷേത്രത്തിന് മുകളിലാണോ മസ്ജിദ് നിര്‍മ്മിച്ചതെന്ന് നിര്‍ണയിക്കാന്‍ എ.എസ്.ഐയെ ചുമതലപ്പെടുത്തിയിരുന്നു.

കേസില്‍ ഉയര്‍ന്ന കോടതിയെ സമീപിക്കാന്‍ ആലോചിക്കുകയാണ് മുസ്‌ലിം വിഭാഗം. അലഹബാദ് ഹൈക്കോടതിയേയോ സുപ്രീം കോടതിയേയോ സമീപിച്ച് കീഴ്‌ക്കോടതി വിധി സ്‌റ്റേ ചെയ്താല്‍ മാത്രമേ പൂജ തുടങ്ങാതിരിക്കൂ. ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുത്തിട്ടില്ല.

 

 

Latest News