Sorry, you need to enable JavaScript to visit this website.

സൗദി ശൂറാ സ്പീക്കറും ബംഗ്ലാദേശ് പ്രധാനമന്ത്രിയും ചർച്ച നടത്തി

സൗദി ശൂറാ കൗൺസിൽ സ്പീക്കർ ശൈഖ് ഡോ. അബ്ദുല്ല ആലുശൈഖും ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന വാജിദും ധാക്കയിൽ ചർച്ച നടത്തുന്നു

ധാക്ക - സൗദി ശൂറാ കൗൺസിൽ സ്പീക്കർ ശൈഖ് ഡോ. അബ്ദുല്ല ആലുശൈഖും ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന വാജിദും ധാക്കയിൽ ചർച്ച നടത്തി. ബംഗ്ലാദേശിൽ നടത്തുന്ന ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായാണ് ശൂറാ കൗൺസിൽ സ്പീക്കർ ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയും ചർച്ചയും നടത്തിയത്. സൗദി അറേബ്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധങ്ങളും പൊതുതാൽപര്യമുള്ള വിഷയങ്ങളും ഇരുവരും വിശകലനം ചെയ്തു. ബംഗ്ലാദേശ് പാർലമെന്റ് സ്പീക്കർ ശിരീൻ ശർമിൻ ചൗധരിയുമായും ശൂറാ കൗൺസിൽ സ്പീക്കർ കൂടിക്കാഴ്ചയും ചർച്ചയും നടത്തി. ധാക്കയിൽ പാർലമെന്റ് ആസ്ഥാനത്തു വെച്ച് നടത്തിയ കൂടിക്കാഴ്ചക്കിടെ സൗദി ശൂറാ കൗൺസിലും ബംഗ്ലാദേശ് പാർലമെന്റും തമ്മിലുള്ള സഹകരണവും പാർലമെന്ററി സൗഹൃദ സമിതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും ഇരുവരും വിശകലനം ചെയ്തു. ശൂറാ കൗൺസിൽ അംഗങ്ങളായ ഖാലിദ് അൽബവാരിദി, ഡോ. ഖാലിദ് അൽസൈഫ്, ബംഗ്ലാദേശിലെ സൗദി അംബാസഡർ ഈസ അൽദഹീലാൻ എന്നിവർ കൂടിക്കാഴ്ചകളിൽ സംബന്ധിച്ചു.
 

Latest News