തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്, എം സ്വരാജ് നല്‍കിയ കേസ് വിധി പറയാന്‍ മാറ്റി

 

ന്യൂദല്‍ഹി- തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് സുപ്രീംകോടതി വിധി പറയാന്‍ മാറ്റി. എം സ്വരാജ് നല്‍കിയ നല്‍കിയ തിരഞ്ഞെടുപ്പ് ഹരജി പരിഗണിക്കാന്‍ തീരുമാനിച്ച ഹൈക്കോടതി വിധിക്കെതിരെ  കെ ബാബു നല്‍കിയ അപ്പീലാണ് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബഞ്ച് വിധി പറയാനായി മാറ്റിയത്. ഹരജിയില്‍ കെ ബാബുവിന്റെ അഭിഭാഷകനും എം സ്വരാജിന്റെ അഭിഭാഷകനും വാദം പൂര്‍ത്തിയാക്കി.  സ്വരാജിന്റെ തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ന്യൂനതകളുണ്ടെന്നും നിലനില്‍ക്കുന്നതില്ലെന്നുമായിരുന്നു കെ ബാബുവിന്റെ വാദം.  കെ ബാബുവും എം സ്വരാജും വാദങ്ങള്‍ എഴുതി നല്‍കി.  സുപ്രീംകോടതി വിധി പറയും വരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് നല്‍കിയ ഹരജിയിലെ വിചാരണ നടപടികള്‍ക്ക് ഹൈക്കോടതി നീട്ടിവെച്ചിരിക്കെയാണ്.  മതചിഹ്നങ്ങള്‍ ഉപയോഗിച്ച് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെ ബാബു പ്രചാരണം നടത്തിയെന്നാണ് എം സ്വരാജ് നല്‍കിയിരിക്കുന്ന തിരഞ്ഞെടുപ്പ് കേസ്

Latest News