ഓര്‍മ്മയെ കവരുന്ന അല്‍ഷിമേഴ്സ് രോഗം  പടരാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തി

ലണ്ടന്‍-ഓര്‍മ്മയെ കവരുന്ന അല്‍ഷിമേഴ്സ് രോഗം മനുഷ്യര്‍ക്കിടയില്‍ പടരാന്‍ സാധ്യതയുണ്ടെന്ന് ആദ്യമായി പഠനം കണ്ടെത്തി. അല്‍ഷിമേഴ്സ് രോഗാവസ്ഥ ചുരുങ്ങിയത് അഞ്ച് പേര്‍ക്കിടയില്‍ പകര്‍ന്നതായാണ് വിദഗ്ധര്‍ കണ്ടെത്തിയിരിക്കുന്നത്. നിലവില്‍ നിരോധിക്കപ്പെട്ട ഹോര്‍മോണ്‍ ചികിത്സകളാണ് ഇതിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തല്‍. കുട്ടികളായിരിക്കവെ വളര്‍ച്ചാ ഹോര്‍മോണുകള്‍ ഇഞ്ചക്ഷന്‍ ചെയ്ത 1848 പേരിലാണ് പഠനം നടത്തിയത്. അഞ്ച് പേരിലാണ് ഗുരുതരമായ ഡിമെന്‍ഷ്യ ബാധ സ്ഥിരീകരിച്ചത്. ഇതോടെ ഈ ചികിത്സ ലഭിച്ച മറ്റുള്ളവരും അപകടം നേരിടുന്നതായാണ് വ്യക്തമാകുന്നത്.
1958 മുതല്‍ 1985 വരെ കാലത്ത് യുകെയിലും, യുഎസിലും അസാധാരണ വളര്‍ച്ചാ കുറവ് നേരിട്ട കുട്ടികളിലാണ് വളര്‍ച്ച ത്വരിതപ്പെടുത്താന്‍ ഹോര്‍മോണുകള്‍ നല്‍കിയത്. എന്നാല്‍ ഈ സാങ്കേതികവിദ്യ ഭേദപ്പെടുത്താന്‍ കഴിയാത്ത ബ്രെയിന്‍ ഡിസോര്‍ഡറിന് കാരണമാകുന്നുവെന്ന് കണ്ടെത്തിയതോടെയാണ് ഇത് നിരോധിക്കപ്പെട്ടത്. ഇതോടെയാണ് മറ്റ് മെഡിക്കല്‍, സര്‍ജിക്കല്‍ പ്രൊസീജ്യറുകള്‍ അല്‍ഷിമേഴ്സിനെ പകര്‍ത്താന്‍ കാരണമാകുമെന്ന് അക്കാഡമിക്കുകള്‍ കരുതുന്നത്. ആശുപത്രിയിലെ സ്റ്റെറിലൈസഷന്‍ രീതികളില്‍ തലച്ചോറിനെ കൊലപ്പെടുത്തുന്ന പ്രിയോണ്‍സായി ഇവയ്ക്ക് സ്ഥിതി ചെയ്യാന്‍ സാധിക്കും. ന്യൂറോണ്‍സിന് ചുറ്റും അസാധാരണമായ തോതില്‍ പ്രോട്ടീന്‍ രൂപപ്പെടുന്നതാണ് അല്‍ഷിമേഴ്സിന് കാരണമെന്നാണ് കരുതുന്നത്.

Latest News