കോണ്‍ഗ്രസ് അംഗം കൂറുമാറി വോട്ട് ചെയ്തു, പട്ടാമ്പിയിലെ കൊപ്പം പഞ്ചായത്തില്‍ യു ഡി എഫിന് ഭരണം നഷ്ടമായി


പട്ടാമ്പി: കൊപ്പം ഗ്രാമപ്പഞ്ചായത്തില്‍ പ്രസിഡന്റ് എം സി അബ്ദുള്‍ അസീസിനെതിരെ എല്‍ ഡി എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെ യു ഡി എഫിന് ഭരണം നഷ്ടമായി. ബുധനാഴ്ച്ച രാവിലെ നടന്ന വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് അംഗം ഷെഫീക്ക് എല്‍ ഡി എഫിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് ഭരണം നഷ്ടമായത്.  ഏഴിനെതിരെ ഒമ്പത് വോട്ടുകള്‍ക്കാണ് എല്‍ ഡി എഫ് വിജയം. ബി ജെ പി അംഗം വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. 17 വാര്‍ഡുകളുളള പഞ്ചായത്തില്‍ എല്‍ ഡി എഫിനും യു ഡി എഫിനും എട്ട് വീതം അംഗങ്ങളും ബി ജെ പിക്ക് ഒരംഗവുമാണുള്ളത്.പഞ്ചായത്തില്‍ വികസന മുരടിപ്പ് ആരോപിച്ചായിരുന്നു എല്‍ ഡി എഫ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്.

 

Latest News