രാഹുൽ ഗാന്ധിയുടെ കാറിന് നേരെ ആക്രമണം; കാറിന്റെ ചില്ല് തകർത്തു

ന്യൂദൽഹി- കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ കാറിന് നേരെ പശ്ചിമ ബംഗാളിലെ മാൾഡയിൽ കല്ലേറ്. ആക്രമണത്തിൽ രാഹുലിന്റെ കാറിന്റെ ചില്ലുകൾ തകർന്നു. ഭാരത് ജോഡോ ന്യായ് യാത്രക്കിടെയാണ് സംഭവം. കാറിന്റെ പിൻവശത്തെ ചില്ലാണ് തകർന്നത്. ആക്രമണത്തിൽ രാഹുലിന് പരിക്കില്ല.  ആക്രമണത്തിന് ശേഷം രാഹുൽ കാറിൽനിന്നിറങ്ങി. ആൾക്കൂട്ടത്തിൽ നിന്ന് ആരെങ്കിലും കല്ലെറിഞ്ഞതാകാമെന്നും ഇതൊരു ചെറിയ സംഭവമാണെങ്കിലും എന്തെങ്കിലും സംഭവിക്കുമായിരുന്നുവെന്ന് കോൺഗ്രസ് എംപി അധീർ രഞ്ജൻ ചൗധരി പറഞ്ഞു.
 

Latest News