Sorry, you need to enable JavaScript to visit this website.

നജ്റാന്‍ പ്രതിഭ കുടുംബ സഹായവും തുടർ വിദ്യാഭ്യാസ സഹായവും കൈമാറി

നജ്‌റാൻ - പ്രതിഭ സാംസ്‌കാരിക വേദി നജ്റാൻ ഖാലിദിയ യൂണിറ്റ് അംഗം ആയിരിക്കെ മരണപെട്ട മോഹൻദാസിന്റെ കുടുംബത്തിന് നൽകുന്ന കുടുംബ സഹായ ഫണ്ട് അനിൽ രാമചന്ദ്രന്റെ (പ്രതിഭ രക്ഷാധികാരി സമിതി അംഗം, ജീവകാരുണ്യ വിഭാഗം കൺവീനർ ) അധ്യക്ഷതയിൽ നടന്ന യോഗത്തിൽ അഡ്വക്കേറ്റ് ശാന്തകുമാരി ( കോങ്ങാട് എം എൽ എ) മോഹൻദാസിന്റെ വസതിയിൽ വെച്ച് അദ്ദേഹത്തിന്റെ ഭാര്യ ബേബിക്കു കൈമാറികൊണ്ട് നിർവഹിച്ചു. പ്രതിഭ അംഗം ആയിരിക്കെ മരണപ്പെടുന്നവരുടെ ഒന്നാം തരം മുതൽ പ്ലസ്ടു വരെ പഠിക്കുന്ന കുട്ടികൾക്ക് വർഷംതോറും നൽകിവരുന്ന തുടർ വിദ്യാഭ്യാസ സഹായ പദ്ധതി പ്രകാരം മോഹൻദാസിന്റെ മക്കൾക്ക്‌ അദിൻ, അദിന്യ തുടർ വിദ്യാഭ്യാസ സഹായവും അഡ്വക്കേറ്റ് ശാന്തകുമാരി എം എൽ എ കൈമാറി.

പാലക്കാട്‌, മണ്ണാർക്കാട്,കാഞ്ഞിരപ്പുഴ, അമ്പംകടവ് സ്വദേശിയായിരുന്ന മോഹൻദാസ് സൗദിയിലെ നജ്റാനിൽ വെച്ച് ഹൃദയസ്ഥഭനം മൂലം മരണപെടുകയായിരുന്നു. കുടുംബത്തിന്റെ അത്താണീ ആയ മോഹൻദാസ് മരണപെട്ട ശേഷം ഏതെങ്കിലും വിധേന കുടുംബത്തിനെ സഹായിക്കുന്ന രീതിയിൽ ഭാര്യക്ക് എന്തങ്കിലും ഒരു തൊഴിൽ സാധ്യത കണ്ടെത്താൻ ഉള്ള ഒരു സാഹചര്യം ഒരുക്കിത്തരാൻ വേണ്ടി ഒരു നിവേദനവും എം എൽ എ ക്ക് കൈമാറി. ചടങ്ങിൽ അരുൺ ഓലിക്കൽ പ്രദീപ് കുമാർ മല്ലുണ്ണി ,ശശി ,പ്രകാശ് ,വിനോദ്, ബഷീർ, ഷൈജു ചോഴികാടൻ ,മനോഹരൻ, സിറാജ്, മോഹനൻ ഷിറിൽ, സിപിഐഎം പ്രവർത്തകരും കുടുംബാഗങ്ങളും, പ്രദേശവാസികളും ചടങ്ങിൽ പങ്കെടുത്തു.

Latest News