വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ആറു വയസ്സുകാരിയെ 17 കാരന്‍ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി

ദിസ്പൂര്‍ (ആസാം) - വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ആറു വയസ്സുകാരിയെ 17 കാരന്‍ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി. അസമിലെ ബാര്‍പേട്ട ജില്ലയിലാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതിയുടെ വീട്ടിനുള്ളില്‍ ചാക്കില്‍ സൂക്ഷിച്ച നിലയില്‍ ആയിരുന്നു മൃതദേഹം. ജനുവരി 26ന് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ആറുവയസ്സുകാരിയെ കാണാതാവുകയായിരുന്നു. കുടുംബം തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇതോടെ പോലീസിനെ സമീപിച്ചു. ദിവസങ്ങള്‍ക്ക് ശേഷം  17കാരന്റെ വീട്ടില്‍ നിന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ ആറുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. ആറുവയസുകാരി ക്രൂരമായ പീഡനത്തിന് ഇരയായതായി അന്വേഷണത്തില്‍ തെളിഞ്ഞു. പീഡനത്തിന് ശേഷം പ്രതി കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ കെട്ടിയ വീട്ടില്‍ സൂക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

 

Latest News