വടകരയിൽ പനി ബാധിച്ച് എൽ.കെ.ജി വിദ്യാർത്ഥി മരിച്ചു; കേസെടുത്ത് പോലീസ്

വടകര - വടകരയിൽ പനി ബാധിച്ച് എൽ.കെ.ജി വിദ്യാർത്ഥി മരിച്ചു. ഓർക്കാട്ടേരി എം.എം സ്‌കൂൾ വിദ്യാർത്ഥിയും വടകര വെള്ളിക്കുളങ്ങര പായിക്കുണ്ടിൽ ജമീല-ആരിഫ് ദമ്പതികളുടെ മകനുമായ മുഹമ്മദ് ഹൈദിൻ സലാഹ് (5) ആണ് മരിച്ചത്. 
 പനി ബാധിച്ച് ഇന്നലെയാണ് കുട്ടിയെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രി അധികൃതർ അറിയിച്ചതിനെത്തുടർന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്തതായി വടകര പോലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയതായും പോലീസ് വ്യക്തമാക്കി.
 

Latest News