Sorry, you need to enable JavaScript to visit this website.

മീഡിയവണ്‍ ചാനലിനെതിരെ ആക്ഷേപവുമായി എ.പി.അബ്ദുല്ലക്കുട്ടി; കോഴിക്കോട്ടുകാരെ എതിരാക്കാന്‍ ശ്രമിക്കുന്നു

കോഴിക്കോട്- കോഴിക്കോട്ടുകാരെ തനിക്ക് എതിരാക്കാന്‍ ശ്രമിക്കുവെന്ന് ആരോപിച്ച് മീഡിയ വണ്‍ ചാനലിനെതിരെ രൂക്ഷ വിമര്‍ശവുമായി കേന്ദ്ര ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ എ.പി അബ്ദുല്ലക്കുട്ടി. കരിപ്പൂരില്‍നിന്ന് ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള വിമാന ടിക്കറ്റ് നിരക്കിലെ വര്‍ധന സംബന്ധിച്ച് തന്റെ വോയിസ് ആവര്‍ത്തിച്ച് കേള്‍പ്പിക്കുന്നത് കോഴിക്കോട്ടുകാരെ തനിക്ക് എതിരാക്കാനണെന്നും ആ പൂതി മനസ്സില്‍ വെച്ചാല്‍ മതിയെന്നും അബ്ദുല്ലക്കുട്ടി ഫേസ് ബുക്ക് പോസിറ്റില്‍ പറഞ്ഞു.
വിഷയത്തില്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ നിരുത്തവാദപരമായാണ് മറുപടി നല്‍കുന്നതെന്നും മീഡിയവണിന്റെ വിമാനം കൊണ്ടുവന്നാല്‍ കുറഞ്ഞ നിരക്കില്‍ കോഴിക്കോട്ടുനിന്ന് സര്‍വീസ് നടത്താമെന്നും അദ്ദേഹം പറഞ്ഞതായി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അബ്ദുല്ലക്കുട്ടിയുടെ വോയിസ് കേള്‍പ്പിക്കുകയും ചെയ്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

രാവിലെ മുതല്‍ വൈകുന്നേരം വരെ മീഡിയ വണ്‍ എന്റെ ഒരു വോയിസ് റെക്കോര്‍ഡ് കൊടുത്തു കൊണ്ടിരിക്കുകയാണ്.

(സ്വകാര്യ സംഭാഷണം ചോര്‍ത്തിയത് ശരിയാണോ? എന്ന് ജഎക മനസ്സുള്ള ലേഖകനോട് ചോദിക്കുന്നില്ല )

ഞാന്‍ ഈ വോയിസ് നിഷേധിക്കുന്നില്ല. അങ്ങനെ പറഞ്ഞിട്ടുണ്ട്. അതില്‍ യാതൊരു കുറ്റബോധം ഇല്ല.

കാരണം വിദേശത്തുനിന്ന് പല രാജ്യങ്ങളില്‍ നിന്നും ഒരുപാട് ഫണ്ട് മീഡിയ വണ്‍/ മാധ്യമദിനപത്ര പ്രമാണികള്‍ക്ക് (ജിഹാദികള്‍ക്ക്) കിട്ടുന്നുണ്ട്.

അതുകൊണ്ടുതന്നെ സ്വന്തം ലേഖകന്‍ എന്നെ ചെറിഞ്ഞപ്പോള്‍

' കുറച്ചു വിമാനം വാങ്ങി നമ്മുടെ പാവപ്പെട്ട ഹാജിമാരെ സഹായിച്ചു കൂടെ ' എന്ന് ചോദിച്ചു. മീഡിയ വണ്‍ ശ്രമിക്കുന്നത് എന്നെ കോഴിക്കോട്ടുകാര്‍ക്ക് എതിരാക്കാനാണ്.

മക്കളെ ആ പൂതി മനസ്സില്‍ വെച്ചാല്‍ മതി. കോഴിക്കോട്ട് എയര്‍പോട്ടില്‍ ഹജ്ജ് കേന്ദ്രം തിരിച്ചു പിടിച്ചു നല്‍കിയ ഒരാളാണ് ഈ ചെയര്‍മാന്‍ എന്ന് ആദേശത്തെ ദീനീ ബോധമുള്ളവര്‍ക്കെല്ലാം അറിയാം??

പിന്നെ കോഴിക്കോട്ട് ഹജ്ജ് യാത്ര കൂലി കൂടുതലാണ് എന്നതിനൊന്നും ഫൈനല്‍ തീരുമാനമായിട്ടില്ല. പ്രചരിക്കുന്നത് പോലെ ഉണ്ടെങ്കില്‍ അത് ഒഴിവാക്കാന്‍ കാര്യമായി ശ്രമിക്കും. പക്ഷെ മീഡിയാ വണ്‍ കാര്യങ്ങള്‍ കൃത്യമായി പഠിക്കുക.

ഹജ്ജ് വിമാന സര്‍വ്വീസുകള്‍ ഓപ്പണ്‍ ഗ്ലോബല്‍ ടെന്റര്‍ വഴി തീരുമാനിക്കുന്നതാണ്.

കഴിഞ്ഞതവണത്തെ ഇന്ത്യയിലെ 20 ഓളം എംബാര്‍ക്കേഷന്‍ പോയിന്റിലെയും യാത്ര ചാര്‍ജുകളുടെ വ്യത്യാസം എല്ലാ മാധ്യമപ്രവര്‍ത്തകരും ഒന്ന് വിശകലനം ചെയ്യണം??

മുംബൈയും അഹമ്മദാബാതും തമ്മില്‍ അമ്പതിനായിരം രൂപയുടെ വ്യത്യാസം ഉണ്ടായിരുന്നു. കേരളവും മുംബൈയും തമ്മില്‍ ഒരു 20,000 രൂപയുടെ വ്യത്യാസം ഉണ്ടായിരുന്നു. ഇതിലൊന്നും ഒരു ഇന്റര്‍നാഷണല്‍ ടെന്റര്‍ നടപടികളുടെ പശ്ചാത്തലത്തില്‍ ചെയര്‍മാനോ മന്ത്രിക്കോ ഗവണ്‍മെന്റിന് പോലും ഇടപെടാന്‍ പറ്റില്ല എന്ന് കഴിഞ്ഞ വര്‍ഷത്തെ ഗുജറാത്തിലെ ഹാജിമാരുടെ സങ്കടങ്ങള്‍ക്ക് മുന്നില്‍ നിസ്സഹാനായി നിന്ന ചെയര്‍മാന്‍ എന്ന നിലയില്‍ നിങ്ങളോട് പങ്കുവെക്കട്ടെ.

മീഡിയാ വണ്‍നെ ഒരു മാധ്യമം എന്ന നിലയില്‍ ഞാന്‍ കാണുന്നില്ല. അവര്‍ ജാമാത്ത് ഇസ്ലാമികളുടെ ജിഹ്വയാണ്. രാജ്യദ്രോഹികളാണ്. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ ഇന്ന് ചുമരെഴുതി പ്രചരിപ്പിച്ച ഇന്ത്യന്‍ മുസ്ലിങ്ങളുടെ ശത്രുക്കളാണ്.

താലിബാന്‍ അഫ്ഗാനിസ്ഥാന്‍ ഭരണം പിടിച്ചപ്പോള്‍ അത് വിസ്മയം ആണെന്ന് ആഹ്ലാദത്തോടെ തലക്കെട്ട് നിരത്തിയ മാനവകുലത്തിന്റെ ശത്രുക്കളാണ് ഇവര്‍.

കേരളത്തിലെ വിദ്യാസമ്പന്നരായ മുസ്ലിങ്ങളെ സിറിയയില്‍ ആടുമേക്കാന്‍ പോകുന്ന കോലത്തില്‍ ആക്കിയ കൂട്ടരാണിവര്‍.

എന്റെ ഒരു വ്യക്തിപരമായ അനുഭവം പറയട്ടെ, എനിക്കറിയുന്ന കണ്ണൂരിലെയും കോഴിക്കോട്ടെയും ജമാഅത്ത് ഇസ്ലാമിയുടെ രണ്ടു നേതാക്കള്‍ ഒരാള്‍ മകളെ പോര്‍ച്ചുഗീസ് ഭാഷ, മറ്റൊരാള്‍ മകനെ ഫ്രഞ്ച് ഭാഷ പഠിപ്പിച്ചു. രണ്ട് മക്കളെയും യൂറോപ്പില്‍ ജോലിക്ക് അയച്ചു. എന്തിനാന്നറിയോ?! യൂറോപ്പ് ജിഹാദിലൂടെ ഇസ്ലാമിക രാജ്യമാക്കാന്‍...??

കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന മുസ്ലിം സമുദായത്തിലെ സമസ്തയിലെ സാധാരണ ദീനി ബോധമുള്ളവരെ മുഴുവന്‍ കൊഞ്ഞനം കാട്ടി, കളിയാക്കി പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ഭയാനകമായ രാഷ്ട്രീയം ഇവിടെ വേര് പിടിപ്പിക്കാന്‍ ശ്രമിക്കുന്ന ജനാധിപത്യവിരുദ്ധരാണ് ഇവര്‍ ഹജ്ജ് നയത്തില്‍ മോദിജിയുടെ ടച്ചുള്ള

നിരവധി നല്ല പരിഷ്‌കാരങ്ങള്‍ വരുത്തിയപ്പോള്‍ ഒരു നല്ല വാക്ക് പറയാത്തവരാണ് ഈ പഹയന്‍മാര്‍.

1. 300 രൂപ ഹജ്ജ് രജിസ്‌ട്രേഷന്‍ ഫീ ഒഴിവാക്കി.

2.എല്ലാ തരം വിഐപി കോട്ടകളും നിര്‍ത്തല്‍ ചെയ്തു. മോദിജി ഞങ്ങള്‍ക്ക് ഒരു ഉപദേശവും തന്നു, 'അല്ലാഹുവിന്റെ മുമ്പില്‍ എല്ലാവരും ഒരുപോലെയാണ്'.

3. സ്വകാര്യ ഏജന്‍സിക്ക് ഉള്ള കോട്ട മുപ്പതില്‍ നിന്ന് 20% ആയി വെട്ടി കുറച്ചു. അതുകൊണ്ട് ചുരുങ്ങിയ ചെലവില്‍ നാലു ലക്ഷത്തോളം രൂപക്ക് ഒരുപാട് ഹാജിമാര്‍ക്ക് പോകാന്‍ പറ്റി.

4.കേരളത്തില്‍ കണ്ണൂരുള്‍പ്പെടെ മൂന്ന് എംബാര്‍കേഷന്‍ പോയിന്റ് അനുവദിച്ചു.

കണ്ണൂരിലെ ഹാജിമാരുടെ പ്രാര്‍ത്ഥന മാത്രം മതിയെടോ ഞങ്ങള്‍ക്ക് നന്നായി പൊതുപ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാന്‍. മീഡിയാവണിന്റെ ഒന്നും പിന്തുണ ആവശ്യമില്ല.

എന്റെ കോഴിക്കോട്ട്കാര് ബേജാറാവണ്ട

നോക്കാം പരമാവധി ശ്രമിക്കും.

നിങ്ങളെ നമ്മള് ഒഴിവാക്കൂലാ ..

ചില പരിമതികള്‍ ഉണ്ടെങ്കിലും....

 

Latest News