Sorry, you need to enable JavaScript to visit this website.

സൗദി കമ്പനികൾ വിദേശത്തേക്ക് വ്യാപിപ്പിക്കാൻ പ്രോത്സാഹനം

ജിദ്ദ - വിദേശങ്ങളിലേക്ക് പ്രവർത്തനം വിപുലീകരിക്കാൻ സൗദി കമ്പനികൾക്കും നിക്ഷേപകർക്കും പ്രോത്സാഹനങ്ങൾ നൽകാൻ നിക്ഷേപ മന്ത്രാലയം ആലോചിക്കുന്നു. വിപണിയുടെ സാമ്പത്തിക വിശകലനം നൽകൽ, സാധ്യതാ പഠനം നടത്താൻ സഹായിക്കൽ, നിക്ഷേപകർക്ക് അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്താനുള്ള അന്വേഷണങ്ങൾക്ക് അധിക മൂല്യമുള്ള സേവനങ്ങൾ നൽകൽ, വിദേശങ്ങളിൽ കമ്പനികൾ സ്ഥാപിക്കാനും പ്രവർത്തനം ആരംഭിക്കാനും സഹായിക്കൽ എന്നീ പ്രോത്സാഹനങ്ങളാണ് ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായി ഏകോപനം നടത്തി സൗദി കമ്പനികൾക്കും നിക്ഷേപകർക്കും നിക്ഷേപ മന്ത്രാലയം നൽകുക. 
ആവശ്യമായ ലൈസൻസുകൾ, സേവനങ്ങൾ, വിസകൾ എന്നിവക്ക് അപേക്ഷിക്കാനുള്ള മാർഗനിർദേശങ്ങൾ നൽകൽ, പങ്കാളിത്തത്തിന്റെയും പിന്തുണയുടെയും സാധ്യതകൾ പഠിക്കാൻ ഫണ്ടിംഗ് ഏജൻസികളുമായി ഏകോപനം നടത്തൽ, വിപണിയെ കുറിച്ച സമഗ്ര വിവരങ്ങൾ ലഭ്യമാക്കൽ, നിക്ഷേപകരുടെ ഫീൽഡ് സന്ദർശനങ്ങൾക്ക് ക്രമീകരണങ്ങൾ ഏർപ്പെടുത്തൽ, സർക്കാർ വകുപ്പുകളുമായുള്ള മീറ്റിംഗുകൾക്ക് ഏകോപനം നടത്തൽ, റിയൽ എസ്റ്റേറ്റ് ഏജൻസികളുമായി ബന്ധിപ്പിക്കൽ എന്നീ പ്രോത്സാഹനങ്ങളും നൽകും.

ഉഭയകക്ഷി നിക്ഷേപ കരാറുകൾ, ഭാവിനയങ്ങൾ രൂപീകരിക്കുന്നതിലും അവസരങ്ങൾ കണ്ടെത്തുന്നതിലും നിക്ഷേപകരെ പങ്കാളികളാക്കൽ, ആഗോള സാമ്പത്തിക ശക്തിയെന്നോണം സൗദി കമ്പനികളുടെ സ്ഥാനം ശക്തമാക്കൽ, വിദേശങ്ങളിലെ സൗദി നിക്ഷേപങ്ങളെ വിജയത്തിലേക്കും സുസ്ഥിരതയിലേക്കും നയിക്കൽ പോലെ ആഗോള തലത്തിൽ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനുള്ള സൗദി കമ്പനികളുടെയും നിക്ഷേപകരുടെയും ശ്രമങ്ങൾക്ക് പിന്തുണയെന്നോണം സേവനങ്ങളും പ്രോത്സാഹനങ്ങളും നൽകുന്നതിനെ കുറിച്ച് നിക്ഷേപ മന്ത്രാലയം സർവേ നടത്താൻ തുടങ്ങിയിട്ടുണ്ട്. 
സർവേയിൽ പങ്കാളിത്തം വഹിക്കാൻ വിദഗ്ധർ അടക്കമുള്ളവരെ അറിയിക്കണമെന്ന് ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്‌സിനോട് നിക്ഷേപ മന്ത്രാലയം ആവശ്യപ്പെട്ടു. പ്രാദേശിക, വിദേശ നിക്ഷേപം വ്യവസ്ഥാപിതമാക്കൽ, വികസിപ്പിക്കൽ, പ്രോത്സാഹിപ്പിക്കൽ, നിക്ഷേപകരെ സംരക്ഷിക്കൽ തുടങ്ങിയ കാര്യങ്ങളുടെ ചുമതലയുള്ള പ്രധാന വകുപ്പ് ആണ് നിക്ഷേപ മന്ത്രാലയം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


 

Latest News