Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രാമക്ഷേത്രം, മുത്തലാഖ്, വനിതാ സംവരണ ബിൽ, കശ്മീർ, ചന്ദ്രയാൻ 3; മോഡി ചരിത്രം സൃഷ്ടിച്ചെന്ന് രാഷ്ട്രപതി

ന്യൂഡൽഹി - രാജ്യം പതിറ്റാണ്ടുകളായി കാത്തിരുന്ന ദേശീയ താൽപര്യമുള്ള നിരവധി പ്രവർത്തനങ്ങളുടെ പൂർത്തീകരണമാണ് കഴിഞ്ഞ പത്തു വർഷത്തിനിടെ നരേന്ദ്ര മോഡി സർക്കാറിലൂടെ ഭാരതം സാക്ഷ്യം വഹിച്ചതെന്ന് രാഷ്ട്രപതി ദ്രൗദപദി മുർമു. രണ്ടാം മോഡി സർക്കറിന്റെ അവസാന പാർല്ലമെന്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് പുതിയ പാർല്ലമെന്റ് മന്ദിരത്തിൽ ഇരുസഭകളെയും അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. 
 അഞ്ച് നൂറ്റാണ്ടായി കാത്തിരുന്ന രാമക്ഷേത്രം യാഥാർത്ഥ്യമായി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പരാമർശിക്കുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതും ചരിത്ര നേട്ടമാണ്. വനിതാ സംവരണ ബിൽ പാസാക്കി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ത്രിവർണ പതാക ഉയർത്തി. മുത്തലാഖ് നിരോധിക്കാനായി. ദാരിദ്ര്യ നിർമാർജനം യാഥാർത്ഥ്യമായി. യുവശക്തി, സ്ത്രീശക്തി, കർഷകർ, ദരിദ്രർ എന്നിങ്ങനെ നാല് ശക്തമായ തൂണുകളിലാണ് ഇന്ത്യയുടെ വികസനമെന്ന് സർക്കാർ വിശ്വസിക്കുന്നു. ആഗോള പ്രതിസന്ധികൾക്കിടയിലും പണപ്പെരുപ്പത്തെ നിയന്ത്രിക്കാൻ കേന്ദ്രത്തിനായി. സാധാരണക്കാർക്ക് പ്രതിസന്ധിയുണ്ടാകാതിരിക്കാൻ സർക്കാർ നിരന്തരം പരിശ്രമിക്കുന്നുവെന്നും ഐതിഹാസിക നേട്ടങ്ങളുണ്ടാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അഭിനന്ദിക്കുന്നുവെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
 പാർലമെന്റ് മന്ദിരത്തിന് ശ്രേഷ്ഠ ഭാരതത്തിന്റെ സുഗന്ധമുണ്ടെന്നും ഭാരതത്തിന്റെ സംസ്‌കാരത്തിന്റെയും നാഗരികതയുടെയും മഹത്വം പ്രതിഫലിപ്പിക്കാനും കഴിയുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. 2047-ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള സമയമായ അമൃതകാലത്തിന്റെ തുടക്കത്തിലാണ് പുതിയ പാർലമെന്റ് മന്ദിരം നിർമിച്ചതെന്നും അവർ പറഞ്ഞു.

Latest News