ബീരാന്‍ കല്‍പ്പുറത്ത്  നിര്യാതനായി

കോഴിക്കോട് -കോഴിക്കോട് അബ്ദുള്‍ ഖാദറിന്റെ മകളുടെ ഭര്‍ത്താവും മുന്‍ പ്രവാസിയുമായ ബീരാന്‍ കല്‍പ്പുറത്ത് (75) നിര്യാതനായി. നഗരത്തിലെ മിക്ക സംഗീതപരിപാടികളുടെയും മെഹ്ഫിലുകളുടെയും സംഘാടകനായിരുന്ന ഇദ്ദേഹം വര്‍ഷങ്ങളോളം അബുദാബിയിലായിരുന്നു. രണ്ട് ദിവസം മുന്‍പ് സിവില്‍ സ്റ്റേഷനു സമീപത്ത് വെച്ച് സ്‌കൂട്ടറിടിച്ച് ഇഖ്‌റ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ മരണപ്പെട്ടു. മൃതദേഹം ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയില്‍. 
ഗായകന്‍ നജ്മല്‍ ബാബുവിന്റെ സഹോദരി ഭര്‍ത്താവാണ്. ഭാര്യ: മോളി ബീരാന്‍, മക്കള്‍: സാഹീര്‍ (ചെന്നൈ), സജിത്ത് (അജ്മാന്‍) , ഷൈമ (അബുദാബി).മരുമകന്‍: ഷാല്‍ജന്‍ (അബൂദാബി).സഹോദരങ്ങള്‍: കമ്മു (അസിസ്റ്റന്റ് സെയില്‍ ടാക്‌സ് കമ്മീഷണര്‍ (റിട്ട.) തിരൂര്‍), സൈതലവി, ഫാത്തിമ, പരേതരായ  ആയിഷ, കദിയമു 

Latest News