ഇംഫാല്‍- മണിപ്പുരിലെ ഇംഫാല്‍ വെസ്റ്റ് ജില്ലയിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു, 5 പേര്‍ക്ക് പരുക്കേറ്റു. രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം പിന്നീട് വെടിവെപ്പില്‍ കലാശിക്കുകയായിരുന്നുവെന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും പോലീസ് പറഞ്ഞു. ഒരാളെ കാണാതായിട്ടുണ്ട്.
മെയ്‌തെയ്, കുക്കി വിഭാഗക്കാര്‍ തമ്മില്‍ കഴിഞ്ഞ മേയ് 3ന് ആരംഭിച്ച കലാപത്തില്‍ ഇതുവരെ 200 ലേറെ പേരാണ് കൊല്ലപ്പെട്ടത്. ജനുവരി 16 മുതല്‍ നടന്ന സംഘര്‍ഷങ്ങളില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടിരുന്നു. തെങ്‌നോപാല്‍, തൗബാല്‍, ബിഷ്ണുപുര്‍, ഇംഫാല്‍ വെസ്റ്റ് ജില്ലകളിലാണ് ഇപ്പോഴും സംഘര്‍ഷം നിലനില്‍ക്കുന്നത്.