Sorry, you need to enable JavaScript to visit this website.

പോത്തുകളുടെ പോസ്റ്റുമോർട്ടം സർട്ടിഫിക്കറ്റിന് കൈക്കൂലി; മൃഗ ഡോക്ടർക്ക് ഒരുവർഷം കഠിന തടവ്

തൃശൂർ  -  പോസ്റ്റുമോർട്ടം സർട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങിയ മൃഗ ഡോക്ടറെ കഠിന തടവിന് ശിക്ഷിച്ചു. പാലക്കാട്   മലമ്പുഴ വെറ്റിനറി ഹോസ്പിറ്റലിലെ ഡോക്ടറായിരുന്ന വി . വി . ശ്രീജിത്തിനെയാണ് കൈക്കൂലി കേസിൽ തൃശൂർ വിജിലൻസ് കോടതി ഒരു വർഷം കഠിന തടവിനും രണ്ടുലക്ഷം  രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്. 

അഞ്ചു പോത്തുകളെ പോസ്റ്റ്മോർട്ടം നടത്തുന്നതിനും ഇൻഷുറൻസ് മെഡിക്കൽ ക്ലെയിം ഫോം പൂരിപ്പിച്ചു നൽകുന്നതിനും 4000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് ശിക്ഷ.

2006-2011 കാലഘട്ടത്തിൽ   മലമ്പുഴ വെറ്റിനറി ഹോസ്പിറ്റലിലെ ഡോക്ടറായിരുന്നു ശ്രീജിത്ത്.  2011 ജനുവരിയിലാണ് മലമ്പുഴയിലെ ഒരു കർഷകന്റെ അഞ്ച് പോത്തുകളെ പോസ്റ്റ്മോർട്ടം ചെയ്യുന്നതിന് ഇയാൾ കൈക്കൂലി  ആവശ്യപ്പെട്ടത്.  പാലക്കാട് വിജിലൻസ് യൂണിറ്റ് ആണ് കേസ് രജിസ്റ്റർ ചെയ്ത് പാലക്കാട് വിജിലൻസ് മുൻ ഡി.വൈ.എസ്.പി  സതീശൻ   അന്വേഷണം നടത്തി കുറ്റപത്രം നൽകിയത്.

പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ  ഇ . ആർ  സ്റ്റാലിൻ ഹാജരായി. 

സെലിബ്രിറ്റികളില്‍ പലരും പോയത് അയോധ്യയിലേക്ക്, നടി തമന്നയുടേത് വേറിട്ട സന്ദര്‍ശനം

മലപ്പുറത്ത് വീട്ടമ്മമാരെ ചൂഷണം ചെയ്യാൻ ആത്മീയ ഗ്രൂപ്പ്, ചിത്രങ്ങൾ മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തി പീഡനം

Latest News