തെല്‍ അവീവ്- ഗാസയില്‍ ഇസ്രായില്‍ സൈന്യം നടത്തുന്ന വംശഹത്യ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര കോടതിയില്‍ നല്‍കിയ കേസിനെ അനുകൂലിച്ച ഇസ്രായില്‍ പാര്‍ലമെന്റംഗത്തെ ഇംപീച്ച് ചെയ്യുന്നു. ഹദാഷ് താല്‍ പാര്‍ട്ടി അംഗം ഒഫര്‍ കാശിഫിനെയാണ് ഇസ്രായില്‍ പാര്‍ലമെന്റായ നെസറ്റില്‍നിന്ന് പുറത്താക്കാന്‍ നടപടി ആരംഭിച്ചത്. ഇതുസംബന്ധിച്ച പ്രമേയം നെസറ്റ് കമ്മിറ്റി വന്‍ ഭൂരിപക്ഷത്തോടെ പാസാക്കി. പ്രമേയം ഇനി പാര്‍ലമെന്റ് പ്ലീനം പരിഗണിക്കും. അവിടെ പാസാകാന്‍ 90 അംഗങ്ങളുടെ പിന്തുണ വേണം.
കാസിഫിന്റെ നടപടി രാജ്യവിരുദ്ധമാണെന്ന് ആരോപണമുയര്‍ന്നപ്പോള്‍, താന്‍ ഇസ്രായിലിനുവേണ്ടിയാണ് ഇങ്ങനെയൊരു കാര്യം ചെയ്തതെന്ന് കാശിഫ് പറഞ്ഞിരുന്നു. വാസ്തവത്തില്‍ ഇസ്രായില്‍ പ്രധാനമന്ത്രിയും സര്‍ക്കാരുമാണ് ഇസ്രായില്‍ വിരുദ്ധര്‍. ഗാസയില്‍ യഥാര്‍ഥത്തില്‍ നടക്കുന്നതെന്താണെന്ന് അന്വേഷിക്കണമെന്നാണ് ഞാന്‍ ആവശ്യപ്പെട്ടത്. അല്ലാതെ ആര്‍ക്കെതിരെയും കുറ്റം ചുമത്തിയിട്ടിടല്ലെന്നും അദ്ദേഹം പറഞ്ഞു.
സെലിബ്രിറ്റികളില്‍ പലരും പോയത് അയോധ്യയിലേക്ക്, നടി തമന്നയുടേത് വേറിട്ട സന്ദര്‍ശനം