സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷ 2024: അഡ്മിറ്റ് കാര്‍ഡുകള്‍ ഉടന്‍ പുറത്തിറങ്ങും

ന്യൂദല്‍ഹി- 2024 ലെ 10, 12 ക്ലാസുകളിലെ സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി 15 ന് ആരംഭിക്കും.
ബോര്‍ഡ് പരീക്ഷകള്‍ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ഉടന്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബോര്‍ഡ് റോള്‍ ഇതിനകം സ്‌കൂളുകളുമായി പങ്കിട്ടതായി സി.ബി.എസ്.ഇ അറിയിച്ചു.   

അഡ്മിറ്റ് കാര്‍ഡ് cbse.gov.in, parikshasangam.cbse.gov.in എന്നിവയില്‍ ലഭ്യമാകും.

സി.ബി.എസ്.ഇ സാധാരണയായി ജനുവരി അവസാന വാരത്തിലാണ് അഡ്മിറ്റ് കാര്‍ഡ് പുറത്തിറക്കുന്നത്.
റഗുലര്‍ വിദ്യാര്‍ഥികള്‍ അതത് സ്‌കൂളുകളില്‍നിന്ന് അഡ്മിറ്റ് കാര്‍ഡുകള്‍ വാങ്ങണം. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഒപ്പിട്ട ശേഷം അധ്യാപകര്‍ അവ കൈമാറും.

ഒപ്പിടാത്ത അഡ്മിറ്റ് കാര്‍ഡുകളുമായെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രവേശനം നിഷേധിക്കപ്പെടും. സ്വകാര്യ പരീക്ഷാര്‍ഥികള്‍ അഡ്മിറ്റ് കാര്‍ഡ് ഔദ്യോഗിക വെബ്‌സൈറ്റില്‍നിന്ന് എടുക്കണം.

 

Latest News