പേരും കൊടിയുമായി, അടുത്തയാഴ്ചയോടെ വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടി

ചെന്നൈ- തമിഴ് നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശം ഫെബ്രുവരിയില്‍ ആദ്യ ആഴ്ചയില്‍ ഉണ്ടായേക്കും. പാര്‍ട്ടിയുടെ പേരും കൊടിയുമൊക്കെ അന്ന് തന്നെ പുറത്തിറക്കുമെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. തമിഴക മുന്നേട്ര കഴകം (ടി.എം.കെ) എന്നായിരിക്കും പേരെന്നാണ് സൂചന.
തമിഴ്‌നാട്ടില്‍ ഇടനീളം ആള്‍ബലമുള്ള സംഘടനയാണ് വിജയ് ആരാധക സംഘമായ വിജയ് മക്കള്‍ ഇയക്കം. തമിഴ്‌നാട്ടിലെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലെയും വിജയ് മക്കള്‍ ഇയക്കം ഭാരവാഹികളുമായി കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു.
പാര്‍ട്ടി രൂപവത്കരണ ചര്‍ച്ചകളില്‍ തമിഴ്‌നാട് കൂടാതെ പുതുച്ചേരി, കേരളം, ആന്ധ്ര, കര്‍ണാടകം എന്നിവിടങ്ങളിലെ ആരാധക സംഘടനാ നേതാക്കളുമുണ്ട്. വിജയ് മക്കള്‍ ഇയക്കത്തിന് നിലവില്‍ തമിഴ്‌നാട്ടില്‍ താലൂക്ക് തലങ്ങളില്‍ വരെ യൂണിറ്റുകളുണ്ട്. ഐടി, അഭിഭാഷക, മെഡിക്കല്‍ രംഗത്ത് പോഷകസംഘടനകളുമുണ്ട്.

 

 

Latest News