പുതിയ കുവൈത്ത് അമീര്‍ റിയാദില്‍, ആദ്യ വിദേശ സന്ദര്‍ശനം

റിയാദ്- ഔദ്യോഗിക സന്ദര്‍ശനത്തിനായി കുവൈത്ത് അമീര്‍ ശൈഖ് മിശ്അല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് റിയാദിലെത്തി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അദ്ദേഹത്തെ സ്വീകരിച്ചു.
സൗദിയുമായുള്ള ഊഷ്മള സൗഹൃദം വീണ്ടും ശക്തമാക്കാന്‍ സന്ദര്‍ശനം സഹായകമാകുമെന്ന് സൗദിയിലെ കുവൈത്ത് അംബാസഡര്‍ ശൈഖ് സബാഹ് നാസര്‍ സബാഹ് പറഞ്ഞു. അധികാരമേറ്റ ശേഷം കുവൈത്ത് അമീറിന്റെ ആദ്യ വിദേശ സന്ദര്‍ശനമാണിത്.

Latest News