Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആരിഫ് ഖാന് നേരെ വീശുന്ന കരിങ്കൊടി ഹലാലും പിണറായിക്ക് നേരെയുള്ളത് ഹറാമും ആകുന്നതെങ്ങിനെ-ലീഗ് നേതാവ്

തളിപ്പറമ്പ്-ഗവർണർ ആരിഫ് മുഹമ്മദ്ഖാന് നേരെ വീശുന്ന കരിങ്കൊടി ഹലാലും തനിക്ക് നേരെ വരുമ്പോൾ അതേ കരിങ്കൊടി പിണ റായിക്ക് ഹറാമുമാകുന്ന വിചിത്ര നിലപാട് എങ്ങനെയെന്ന് സിദിഖലി രാങ്ങാട്ടൂർ ചോദിച്ചു.  മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുൾകരിം ചേലേരി നയിക്കുന്ന ദേശരക്ഷാ യാത്രക്ക് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി ടൗണിൽ നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദേഹം. 
മോഡിയും പിണറായിയും ഒരേ തൂവൽ പക്ഷികളാണ്. രണ്ടുപേരും ഇന്ത്യ കണ്ട ഏറ്റവും വലിയ ഏകാധിപതികളാണ്. കേന്ദ്രത്തിൽ തന്നെ എതിർക്കുന്നവരെ മോഡി ജയിലിൽ അടക്കുമ്പോൾ കേരളത്തിൽ പ്രതിഷേധിക്കുന്നവരെ പോലീസിനെക്കൊണ്ടും ഗുണ്ടകളെ ക്കൊണ്ടും അടിച്ച് തലപൊട്ടിക്കു കയും ജയിലിൽ അടക്കുകയുമാണ് പിണറായി ചെയ്യുന്നത്. മോഡിയും പിണറായിയും തമ്മിൽ എന്താ വ്യത്യാസം?  പിണറായി വിജയൻ മോഡിക്കെതിരെ ചെറുവിരൽ അനക്കില്ല. മോഡ പിണറായി വിജയനെതിരെയും നീങ്ങില്ല. രാഹുൽഗാന്ധിയെയും സോണിയാ ഗാന്ധിയെയും ഡി.കെ ശിവകുമാറി നെയും ചിദംബരത്തെയും ചോദ്യം ചെയ്ത് അവരുടെ ഓഫീസുകൾ റെയ്ഡ് ചെയ്ത മോഡിയുടെ ഇ.ഡി, ക്ലിഫ് ഹൗസിന്റെ പരിസരത്ത് അറി യാതെ പോലും കയറില്ല. മാസപ്പടി, സ്വർണക്കടത്ത്, കരിവന്നൂർ ബാങ്ക്..... കയറാൻ വിഷയങ്ങൾ എന്തൊക്കെയുണ്ട്. മോഡിക്കെതിരെ വിരലനക്കാൻ പിണറായി ശ്രമിച്ചാൽ അപ്പോൾ ലാവ്‌ലിൻ എന്നുപറയും. പിന്നെ വിനീത ദാസനായി പിണറായി ഓച്ഛാനിച്ച് നിൽക്കും. ലീഗിനെക്കുറിച്ച് ഇവർ ആക്ഷേപിക്കുന്നത് അഖിലേന്ത്യ പാർട്ടി തീരുമാനം എടുക്കുന്നത് പാണക്കാട്ട് നിന്നാണെന്നാണ്. എന്നാൽ ഇപ്പോൾ സി.പി.എമ്മിന്റെ സ്ഥിതി എന്താണ്. എല്ലാ തീരുമാനവും എടുക്കുന്നത് ക്ലിഫ് ഹൗസിൽ നിന്നാണ്. യെച്ചൂരി എന്ത് പറയണ മെന്ന് തീരുമാനിക്കുന്നത് പിണറായിയാണ്. ഇന്ത്യ മുന്നണിയിൽ ചേരണമെന്ന് യെച്ചൂരി പറഞ്ഞപ്പോൾ പിണറായി ഒന്ന് കണ്ണുരുട്ടി പിന്നെ യെച്ചൂരി മിണ്ടിയില്ല. സിദിഖലി രാങ്ങാട്ടൂർ പരിഹസിച്ചു.

മകൾക്ക് മാസപ്പടി, മരുമകന് ശമ്പളം, തനിക്കും ശമ്പളം പിണറായി കുടുംബത്തിന് ഇതിൽപ്പരം എന്താവേണ്ടത്. എ.ഐ ക്യാമറ സ്ഥാപിച്ചപ്പോൾ പകുതിവരുമാനം പിണറായിയുടെ മകന്റെ അമ്മോച്ഛന്. കേരളം ഈ കുടുംബത്തിന് ചാർത്തിക്കൊടുത്തിരിക്കുകയാണ്. ഖജനാവ് കാലി, മുണ്ടുമുറുക്കി ഉടു ക്കണമെന്നാണ് പിണറായി പറയുന്ന ത്. മദ്യത്തിന് വില കൂട്ടുന്നുണ്ട്. ഇന്ന് എന്താ കേരളത്തിന്റെ അവസ്ഥ? മദ്യപിച്ചാൽ കുടുംബ ബജറ്റ് താളം തെറ്റും. മദ്യപിച്ചില്ലെങ്കിൽ സംസ്ഥാന ബജ റ്റിന്റെ താളം തെറ്റും. ഇതല്ലേ ഇന്ന് കേരളത്തിന്റെ അവസ്ഥയെന്ന് അദേഹം ചോദിച്ചു.
പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി മെമ്പർ വി.പി അബ്ദുൾറഷീദ് മുഖ്യാതിഥിയായി. അഡ്വ. കെ.എ ലത്തീഫ്, നസീർ നെല്ലൂർ, ഷബീർ എടയന്നൂർ, മിസ്ഹബ് കീഴരിയൂർ പ്രസംഗിച്ചു. ഇബ്രാഹിംകുട്ടി തിരുവട്ടൂർ, അള്ളാം കുളം മഹമ്മൂദ്, പി.കെ സുബൈർ, ഒ.പി ഇബ്രാഹിംകുട്ടി, സി.പി.വി അബ്ദുള്ള, അഡ്വ. എസ്. മുഹമ്മദ്, പി.സി നസീർ, കൊടിപ്പൊയിൽ മുസ്തഫ ജാഥാംഗ ങ്ങളെ പരിചയപ്പെടുത്തി. നായകൻ അബ്ദുൾ കരിം ചേലേരി മറുപടി പ്രസംഗം നടത്തി. മുനിസിപ്പൽ പ്രസിഡണ്ട് കെ.വി മുഹമ്മദ്കുഞ്ഞി അധ്യ ക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. മുഹമ്മദ് ബഷീർ സ്വാഗതം പറഞ്ഞു.
 

Latest News