ദുബായ് -വെടിനിര്‍ത്തലിനുള്ള അഭ്യര്‍ഥന ലഭിച്ചതായും പഠിച്ച ശേഷം മറുപടി നല്‍കുമെന്നും ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ. പാരിസിലെ ചര്‍ച്ചകള്‍ക്കു ശേഷമാണ് സന്ധിയെക്കുറിച്ച ഓഫര്‍ ഹമാസിന് ലഭിച്ചത്. ഇസ്രായിലിന്റെ സൈനിക നീക്കം അവസാനിപ്പിക്കുകയും ഗാസയില്‍ നിന്ന് പൂര്‍ണമായ പിന്മാറ്റവുമാണ് ഹമാസ് ആഗ്രഹിക്കുന്നതെന്ന് ഹനിയ്യ വെളിപ്പെടുത്തി.
നിര്‍ദേശങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഈജിപ്തിലെ കയ്റോയിലേക്ക് പോവുമെന്നും ഹനിയ്യ അറിയിച്ചു.