ഡോക്ടർമാരുടെ വേഷം ധരിച്ചെത്തിയ ഇസ്രായിൽ സൈനികർ ഗാസയിൽ രോഗികളെ കൊന്നു

ഗാസ- ഡോക്ടർമാരുടെ വേഷം ധരിച്ചെത്തിയ ഇസ്രായിൽ സൈനികർ ഗാസയിൽ ആശുപത്രിയിൽ കയറി രോഗികളെ വെടിവെച്ചുകൊന്നു.അധിനിവേശ വെസ്റ്റ്ബാങ്ക് നഗരമായ ജെനിനിലെ ആശുപത്രിയിലാണ് ഫലസ്തീനി ഡോക്ടർമാരുടെ വേഷം ധരിച്ചെത്തിയ ഇസ്രായിലിന്റെ പ്രത്യേക സേന അംഗങ്ങൾ രോഗികളെ വെടിവെച്ചുകൊന്നത്. ആശുപത്രിയിലെ സി.സി.ടി.വിയിൽ ഇതിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഒരു ഡസനോളം പേരാണ് അക്രമി സംഘത്തിലുള്ളത്. മൂന്നു സ്ത്രീകളും സംഘത്തിലുള്ളത്. ഇവർ ആശുപത്രിയിലുടെ ഇടനാഴിയിലൂടെ സഞ്ചരിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാാണ്.
 

Latest News