റിയാദ്- മൈക്രോസ്‌കോപ്പില്‍ ടീ ബാഗ് പരിശോധന നടത്തി ചെറിയ പ്രാണികളെ കാണാനിടയായ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സൗദി മാര്‍ക്കറ്റുകളില്‍ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി പരിശോധന തുടങ്ങി.
സൗദി വിപണിയിലെ ഉല്‍പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും നിയമങ്ങളും വ്യവസ്ഥകളും പിന്തുടരുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും നിയമലംഘകര്‍ക്കെതിരെ പിഴ ചുമത്തി ഉല്‍പന്നങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുമെന്നും അതോറിറ്റി അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാവുകയോ സംശയാസ്പദ ഉല്‍പന്നങ്ങള്‍ കണ്ടെത്തുകയോ ചെയ്താല്‍ ഉടന്‍ വിവരമറിയിക്കണം. അതോറിറ്റി ആവശ്യപ്പെട്ടു. വീഡിയോയുടെ നിജസ്ഥിതി വെളിച്ചത്തുകൊണ്ടുവരണമെന്നും സാമൂഹികമാധ്യമങ്ങളില്‍ ആവശ്യമുയര്‍ന്നു.
— (@Chronicles_ar) January 29, 2024