ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ജയം; ആം ആദ്മിയുടെയും കോൺഗ്രസിന്റെയും 8 വോട്ടുകൾ അസാധുവാക്കി

ചണ്ഡീഗഡ്- ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ (എ.എ.പി) കുൽദീപ് കുമാറിനെ പരാജയപ്പെടുത്തി ഭാരതീയ ജനതാ പാർട്ടിയുടെ (ബി.ജെ.പി) മനോജ് സോങ്കർ വിജയിച്ചു. കോൺഗ്രസും എഎപിയും തമ്മിലുള്ള സഖ്യത്തിനെതിരെയാണ് ബിജെപി മത്സരിച്ചത്.
35 അംഗ ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷനിൽ 16 സീറ്റുകളാണ് ബി.ജെ.പി നേടിയത്. എന്നാൽ കോൺഗ്രസിന്റെയും ആം ആദ്മിയുടെയും എട്ടു വോട്ടുകൾ അസാധുവാക്കി പ്രഖ്യാപിച്ചാണ് വിജയം നേടിയത്. എ.എപിയെ പ്രതിനിധീകരിച്ച് കുമാർ മേയർ സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ കോൺഗ്രസ്  ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് സ്ഥാനാർത്ഥിയെ നിർത്തി.
 

Latest News